Mathrubhumi Archives
തിരുവനന്തപുരം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ്കെയര്‍ ലിമിറ്റഡ് വിവിധ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനവും കരാര്‍ നിയമനവുമുണ്ട്.
ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍: എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എം.എസ്, പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സും ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.
ഓഫീസര്‍ (ലാബ് അഡ്മിനിസ്ട്രേഷന് ആന്‍ഡ് കോഓര്‍ഡിനേഷന്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഏഴുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും
ഡെപ്യൂട്ടി മാനേജര്‍ (ക്യു.എ/ ക്യൂ.സി. ആന്‍ഡ് പ്രോഡക്ട് സര്ട്ടിഫിക്കേഷന്): എം.ഫാം (പിഎച്ച്.ഡി, അഭിലഷണീയം), അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
പ്രോഡക്ട് ഇംപൂവ്മെന്റ് എന്‍ജിനീയര്‍: കെമിക്കല്‍ എന്‍ജി.നീയറിങ്ങില്‍ ബി.ഇ./ ബി.ടെക്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
റിസര്‍ച്ച് സയിന്റിസ്റ്റ് (പ്രി ക്ലിനിക്കല്‍ സ്റ്റഡീസ്): ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള പി.ജി.യും ഫുള്‍
ടൈം പിഎച്ച്.ഡിയും (സ്പെഷ്യലൈസേഷന് സംബന്ധമായ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക), അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനവും മറ്റ് തസ്തികകളില്‍ സ്ഥിരനിയമനവുമാണ്.വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം www.lifecarehl.com അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..