Image: PTI
ആര്‍മിയില്‍ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്. വെറ്ററിനറി കോര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് മെന്‍/വിമന്‍, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം.
വെറ്ററിനറി കോര്‍
പുരുഷന്മാര്ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. യോഗ്യത: ബി.വി.എസ്സി./ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. പ്രായപരിധി: 21 -32 വയസ്സ്.
www.joinindianarmy.nic.in ലെ അപേക്ഷാഫോം മാതൃക പൂരിപ്പിച്ച് അയക്കുക. അവസാന തീയതി: നവംബര്‍ 18
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് (ടെക്) - 191
വനിതകള്‍ക്ക് 14 ഒഴിവും പുരുഷന്മാര്ക്ക് 175 ഒഴിവും സൈനികരുടെ വിധവകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. പുരുഷ/വനിതാ അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. സൈനികരുടെ വിധവകള്‍ക്ക് നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലും അപേക്ഷിക്കാന്‍ അവസരമുണ്ട്. വിവിധ എന്‍ജിനിയറിങ് ട്രേഡിലായാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനിയറിങ് ബിരുദം/ബിരുദമാണ് യോഗ്യത. പ്രായം: 20-27 വയസ്സ്. സൈനികരുടെ വിധവകള്‍ക്ക് 35 വയസ്സ്.
വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബര്‍ 27
JAG എന്‍ട്രി സ്കീം- 7
ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഏഴ് ഒഴിവ്. പുരുഷന്മാര്ക്ക് അഞ്ച് ഒഴിവും സ്ത്രീകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. അവിവാഹിതരായവര്‍ക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വര്‍ഷത്തെ എല്‍എല്‍.ബി. ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായം: 21-27 വയസ്സ്. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബര്‍ 28.
എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: നവംബര്‍ 3.
Content Highlights: vaccancies in Indian army
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..