കേന്ദ്ര സായുധ പോലീസ് സേന: 20000-ല്‍ അധികം ഒഴിവുകളുടെ വര്‍ധന


Representational Image : Photo: AP

ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ ഒഴിവുകളുടെ എണ്ണം 45,284 ആയി വർധിച്ചു. ഒക്ടോബർ 27-ന് അപേക്ഷ ക്ഷണിച്ചപ്പോൾ 24,369 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. 20,915 ഒഴിവുകളാണ് വർധിച്ചിരിക്കുന്നത്. വനിതകൾക്കുള്ള ആകെ ഒഴിവുകളുടെ എണ്ണം 2626-ൽനിന്ന് 4835 ആയും വർധിച്ചു. നവംബർ 30 വരെ അപേക്ഷിക്കാൻ സമയമുണ്ട്.

ബി.എസ്.എഫ്., സി.ആർ.പി.എഫ്., സി.­ഐ.എസ്.എഫ്., എസ്.എസ്.ബി., ഐ.ടി.ബി.പി., സെക്രട്ടേറിയറ്റ് സെക്യുരിറ്റി ഫോഴ്‌സ് എന്നിവയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി തസ്തികയിലും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികയിലുമാണ് ഒഴിവ്. സ്റ്റാഫ് സെലക്‌ഷൻ കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സി.ഐ.എസ്.എഫിൽ വെറും 100 ഒഴിവുണ്ടായിരുന്നത് 5914 ആയി വർധിച്ചു. ബി.­എസ്.എഫിൽ 10,497 ഒഴിവുണ്ടായിരുന്നത് 20,765 ആയും കൂടിയിട്ടുണ്ട്. മറ്റ് സേനകളിലെ ഒഴിവ് ഇപ്രകാരമാണ് (ബ്രാക്കറ്റിൽ പഴയ ഒഴിവ്): സി.ആർ.പി.എഫ്.- 11,169 (8911), എസ്.എസ്.ബി.- 2167 (1284), ഐ.ടി.ബി.പി.- 1787 (1613), എ.ആർ.- 3153 (1697), എസ്.എസ്.എഫ്.- 154 (103), എൻ.സി.ബി.- 175 (164). പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വനിതകൾക്കും അപേക്ഷിക്കാം.

ശമ്പളം: 21700-69100 രൂപ (പേ ലെവൽ- 3). എൻ.സി.ബി.യിലെ ശിപായി തസ്തികയുടെ ശമ്പളം: 18000- 56900 രൂപ (പേ ലെവൽ- 1). അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങി വിശദവിവരങ്ങൾ നവംബർ അഞ്ചിന് പുറത്തിറങ്ങിയ മാതൃഭൂമി തൊഴിൽവാർത്തയിൽ (ലക്കം-01) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.ssc.nic.in കാണുക.

Content Highlights: vaccancies have been increased in capf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented