മികച്ച ശമ്പളത്തോടു കൂടിയ ഉയര്‍ന്ന ജോലിയാണോ ലക്ഷ്യം? ഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ്


JOBS

Representational Image: Photo: Freepik

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതിയില്‍ മാറ്റം. ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നത്. ഇത് സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി 17 വരെയാക്കിയാണ് മാറ്റിയിട്ടുള്ളത്.

1675 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്‌സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ 6 ഒഴിവുമാണുള്ളത്. ഇതേ തസ്തികകളിലേക്ക് 2022 നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പുതുക്കിയ വിജ്ഞാന പ്രകാരമുള്ള അപേക്ഷാത്തിയതിയിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു. രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. കേന്ദ്രഗവണ്‍മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയുംവേണം.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറല്‍) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയര്‍ന്ന പ്രായം. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വയസ്സിളവിന് (ജനറല്‍-35 വയസ്സുവരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അര്‍ഹതയുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ഫെബ്രുവരി 17 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.

അപേക്ഷാഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാര്‍ജായ 450 രൂപ നല്‍കണം. ഇത് കൂടാതെ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിഞ്ജാപനത്തിനും അപേക്ഷിക്കുന്നതിനും www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

വിശദവിവരങ്ങള്‍ക്ക് 13ാം ലക്കം തൊഴില്‍ വാര്‍ത്തയില്‍ കാണാം(ജനു 28)

Content Highlights: Vaccancies At Intelligence Bureau


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented