Representative image/ Getty images
ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്.എ.സി.ടി.) ഓഫീസര്‍, സീനിയര്‍ മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍9 , ഓഫീസര്‍ 8, മാനേജ്‌മെന്റ് ട്രെയിനി 58, ടെക്‌നീഷ്യന്‍ 62 എന്നിങ്ങനെയാണ് ഒഴിവുകള്‍. നിയമനം രാജ്യത്തെ ഏത് കേന്ദ്രത്തിലും ലഭിക്കാം.
ഓഫീസര്‍ - സെയില്‍സ് 8- യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി. (അഗ്രിക്കള്‍ച്ചര്‍), ഇംഗ്ലീഷിന് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ഒന്ന് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 26 വയസ്സ്.
മാനേജ്‌മെന്റ് ട്രെയിനി - ഒഴിവുകള്‍: കെമിക്കല്‍18, മെക്കാനിക്കല്‍13, ഇലക്ട്രിക്കല്‍10, ഇന്‍സ്ട്രുമെന്റേഷന്‍2, സിവില്‍2, ഐ.ടി.2, ഫയര്‍ ആന്‍ഡ് സേഫ്റ്റി6, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്1, ഹ്യൂമന്‍ റിസോഴ്‌സ്2, മെറ്റീരിയല്‍സ്2.
യോഗ്യത: ഹ്യൂമന്‍ റിസോഴ്‌സ്: എച്ച്.ആര്‍./പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയറില്‍ ദ്വിവത്സര പി.ജി. ഡിഗ്രി./ 60 ശതമാനം മാര്‍ക്കോടെയുള്ള ദ്വിവത്സര പി.ജി. ഡിപ്ലോമ. അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്/എച്ച്.ആര്‍. മാനേജ്‌മെന്റില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്ക്/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ദ്വിവത്സര പി.ജി. ഡിഗ്രി/ 60 ശതമാനം മാര്‍ക്കോടെയുള്ള ദ്വിവത്സര പി.ജി. ഡിപ്ലോമ.
മെറ്റീരിയില്‍സ്: എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്റ് ഉള്‍പ്പെടെ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ദ്വിവത്സര പി.ജി./ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ. മറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ അനുബന്ധവിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ നേടിയ എന്‍ജിനീയറിങ് ബാച്ചിലര്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി: 26 വയസ്സ്.
ടെക്‌നീഷ്യന്‍- ഒഴിവുകള്‍: പ്രോസസ്45, മെക്കാനിക്കല്‍8, ഇലക്ട്രിക്കല്‍3, ഇന്‍സ്ട്രുമെന്റേഷന്‍3, സിവില്‍3.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളില്‍ പ്രവൃത്തിപരിചയമുള്ളവരുടെ ഒഴിവില്‍ പ്രവൃത്തിപരിചയമില്ലാത്തവരെ പരിഗണിക്കും. പ്രായപരിധി 35 വയസ്സ്.
സീനിയര്‍ മാനേജര്‍ ഒഴിവുകള്‍: മെറ്റീരിയല്‍സ്3, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍2, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍1, എസ്റ്റേറ്റ്1, ക്വാളിറ്റി അഷ്വറന്‍സ്1, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്1. (യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക). പ്രായപരിധി: 45 വയസ്സ്.
യോഗ്യതാ മാര്‍ക്ക് 60 ശതമാനം വേണമെന്ന നിബന്ധനയുള്ള തസ്തികകളിലെ സംവരണ ഒഴിവുകളില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് 10 ശതമാനംവരെ മാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി.. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവും ലഭിക്കും. അതേ സമയം സീനിയര്‍ മാനേജര്‍ തസ്തികയിലേക്ക് എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവ് അനുവദിക്കും.
അപേക്ഷാഫീസ്: ടെക്‌നീഷ്യന് 590 രൂപയും മറ്റ് ഒഴിവുകളിലേക്ക് 1,180 രൂപയുമാണ് (ജി.എസ്.ടി. ഉള്‍പ്പെടെ) അപേക്ഷാഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ഇല്ല. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.fact.co.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 29.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..