DRDO-യില്‍ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം


1 min read
Read later
Print
Share

Representative image: Freepik

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാരത്തില്‍ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം. ആകെ 150 ഒഴിവാണുള്ളത്. ഒരുവര്‍ഷമാണ് പരിശീലന കാലയളവ്.

ഒഴിവും യോഗ്യതയും

  • ഗ്രാജുവേറ്റ് അപ്രന്റിസ്: 30 ഒഴിവ്. ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍സ്/ കംപ്യൂട്ടര്‍ സയന്‍സ്/ മെക്കാനിക്കല്‍/ കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം.
  • ടെക്നീഷ്യന്‍ അപ്രന്റിസ്: 30 ഒഴിവ്. ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍സ്/ കംപ്യൂട്ടര്‍ സയന്‍സ്/ മെക്കാനിക്കല്‍/ കെമിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റിസ്: 90 ഒഴിവ്. ഫിറ്റര്‍/ വെല്‍ഡര്‍/ ടര്‍ണര്‍/ മെഷിനിസ്റ്റ്/ ഡീസല്‍ മെക്കാനിക്/ ഇലക്ട്രോണിക്‌സ് മെക്കാനിക്/ ഇലക്ട്രീഷ്യന്‍/ ലൈബ്രറി അസിസ്റ്റന്റ്/ സി.ഒ.പി.എ. ട്രേഡില്‍ ഐ.ടി.ഐ. കോഴ്സ് വിജയം.
നിര്‍ദിഷ്ട യോഗ്യത 2020, 2021, 2022 വര്‍ഷങ്ങളില്‍ നേടിയതാവണം. അപേക്ഷകര്‍ക്ക് 2023 ജൂണ്‍ 1-ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. www.drdo.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ നാഷണല്‍ അപ്രന്റിസ് ട്രെയിനിങ് സ്‌കീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
അവസാന തീയതി: ജൂണ്‍ 19.

Content Highlights: vaccancies at DRDO

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Apply now, jobs, teacher

1 min

ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്: 484 ഒഴിവുകള്‍ 

Oct 3, 2023


JOBS

2 min

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ അനധ്യാപകര്‍:  147 ഒഴിവുകള്‍ 

Oct 3, 2023


jobs

2 min

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്തികകളില്‍ അവസരം; 420 ഒഴിവുകള്‍ 

Oct 2, 2023


Most Commented