കേന്ദ്ര പോലീസ് സേനകളില്‍ 24,369 ഒഴിവുകള്‍; യോഗ്യത പത്താംക്ലാസ്, ശമ്പളം: 21700-69100 രൂപ


Representative image: Mathrubhumi archives

കേന്ദ്ര പോലീസ് സേനകളില്‍ 24369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. BSF, CRPF, CISF, SSB, ITBP, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവയില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി തസ്തികയിലുമാണ് ഒഴിവ്. പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. വനിതകള്‍ക്കും അപേക്ഷിക്കാം. ssc.nic.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി നവംബര്‍ 30-നകം അപേക്ഷിക്കണം.

ശമ്പളം: 21700-69100 രൂപ(പേ ലെവല്‍-3). എന്‍.സി.ബി.യിലെ ശിപായി തസ്തികയുടെ ശമ്പളം: 18000-56900 രൂപ(പേ ലെവല്‍-1)
യോഗ്യത: പത്താംക്ലാസ് വിജയം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് BHIM UPI, Visa, Mastercard, Maestro, RuPay Credit or Debit cards എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കാം. എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചുകളില്‍ പണമായും സ്വീകരിക്കും. ഫീസ് ഡിസംബര്‍ ഒന്നിനകം അടച്ചിരിക്കണം.ശാരീരിക യോഗ്യത
ഉയരം- പുരുഷന്മാര്‍ക്ക് 170 സെ.മീറ്ററും വനിതകള്‍ക്ക് 157 സെ.മീറ്ററും ഉയരം വേണം. എസ്.ടി.ക്കാര്‍ക്ക് ഇത് യഥാക്രമം 162.5, 150 സെ.മീറ്റര്‍ ആയിരിക്കും.
നെഞ്ചളവ്-പുരുഷന്മാര്‍ക്ക് 80 സെ.മീറ്റര്‍(എസ്.ടി.ക്കാര്‍ക്ക് 76 സെ.മീറ്റര്‍) നെഞ്ചളവ് ഉണ്ടാവണം. 5 സെ.മീറ്റര്‍ വികസിപ്പിക്കാന്‍ കഴിയണം. വനിതകള്‍ക്ക് നെഞ്ചളവ് ബാധകമല്ല.
ഭാരം- പ്രായത്തിനും ഉയരത്തിനും അനുസരിച്ച ഭാരം ഉണ്ടായിരിക്കണം.

പ്രായം: 18-23. (01.01.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക). 02.01.2000-നും 01.01.2005-നും ഇടയില്‍ ജനിച്ചവരാവണം. മൂന്ന് വര്‍ഷത്തെ വയസ്സിളവിന് അര്‍ഹതയുള്ളവര്‍ 02.01.1997-ന് മുന്‍പ് ജനിച്ചവരാവരുത്.
വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും(കോഡ് 01), ഒ.ബി.സി.ക്കാര്‍ക്ക് മൂന്ന് വര്‍ഷവും(കോഡ് 02) വിമുക്തഭടര്‍ക്ക് സര്‍വീസ് കാലയളവിന് പുറമേ മൂന്ന് വര്‍ഷവും(കോഡ് 03) ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.

അപേക്ഷ: https://ssc.nic.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളാണുള്ളത്. ഒന്നാം പാര്‍ട്ട് ഒറ്റത്തവണ രജിസ്ട്രേഷനാണ്. നേരത്തെ ഇത് പൂര്‍ത്തിയാക്കിയവര്‍ നേരിട്ട് പാര്‍ട്ട് II -ലേക്ക് കടക്കാം. പാര്‍ട്ട് കല്‍ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി., തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍(ആധാര്‍, വോട്ടര്‍ ഐ.ഡി., പാന്‍, പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ), എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ (റോള്‍ നമ്പര്‍, ബോര്‍ഡ്, വിജയിച്ച വര്‍ഷം തുടങ്ങിയവ), അംഗപരിമിതര്‍ അത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ എന്നിവ എന്റര്‍ ചെയ്യണം.

പാര്‍ട്ട് II ഈ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയാണ്. ഇതില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ (3.5 cm width x 4.5 cm height ) സ്‌കാന്‍ചെയ്ത് JPEG ഫോര്‍മാറ്റില്‍ (20kb-50kb) അപ്ലോഡ് ചെയ്യണം. ഫോട്ടോ മൂന്ന് മാസത്തിനുള്ളില്‍ എടുത്തതാവണം. കൂടാതെ ഉദ്യോഗാര്‍ഥിയുടെ ഒപ്പും (4.0 cm width x 2.0 cm height) സ്‌കാന്‍ ചെയ്ത് JPEG ഫോര്‍മാറ്റില്‍ (10 to 20 KB). അപ് ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയില്‍ വിജയിക്കുന്നവര്‍ക്കാണ് നിയമനം നല്‍കുക. ആദ്യ ഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. വിശദമായ സിലബസ് എസ്.എസ്.സി. വെബ്സൈറ്റില്‍ ലഭിക്കും. 2 മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങളാണുണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു ഉത്തരം തെറ്റിയാല്‍ 0.5 മാര്‍ക്ക് കുറയ്ക്കും. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

ജനറല്‍ വിഭാഗക്കാര്‍ക്ക് 30 ശതമാനവും ഒ.ബി.സി./ സാമ്പത്തിക്ക പിന്നാക്ക വിഭാഗക്കാര്‍ക്ക്(EWS) 25 ശതമാനവും മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് 20 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന് അവസരം ലഭിക്കും.

ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ പുരുഷ ഉദ്യോഗാര്‍ഥികള്‍ 24 മിനിറ്റുകൊണ്ട് 5 കിലോമീറ്ററും വനിതകള്‍ 8.30 മിനിറ്റുകൊണ്ട് 1.6 കിലോമീറ്ററും ഓടിയെത്തണം. ഇത് വിജയിക്കുന്നവര്‍ക്കാണ് മെഡിക്കല്‍ പരിശോധന നടത്തുക.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30

Content Highlights: Vaccancies at Central Police Force


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented