എന്‍ജിനിയറിങ്ങ് ബിരുദധാരികള്‍ക്ക് വന്‍ അവസരങ്ങള്‍; ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകള്‍


2 min read
Read later
Print
Share

Representative image: Freepik

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ തസ്തികകളിലാണ് അവസരം. കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്. കരാർ നിയമനമാണ്. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.

ഒഴിവുകൾ

എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.

യോഗ്യത

നാലുവർഷത്തെ ഫുൾടൈം ബി.എസ്‌സി. (എൻജിനിയറിങ്)/ബി.ഇ./ബി.ടെക്. എൻജിനിയറിങ്. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതി. ട്രെയിനി എൻജിനിയർക്ക് ആറ് മാസത്തെയും പ്രോജക്ട് എൻജിനിയർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം വേണം.

പ്രായപരിധി: ട്രെയിനി എൻജിനിയർക്ക് 28 വയസ്സ്, പ്രോജക്ട് എൻജിനിയർക്ക് 32 വയസ്സ്. (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം

ട്രെയിനി എൻജിനിയർക്ക് 30,000 രൂപയും പ്രോജക്ട് എൻജിനിയർക്ക് 40,000 രൂപയുമാണ് ആദ്യവർഷത്തെ ശമ്പളം. തുടർന്നുള്ള ഓരോ വർഷവും 5000 രൂപ അധികം ലഭിക്കും.

അപേക്ഷ

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bel-india.in കാണുക. അവസാന തീയതി: എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.- ഓഗസ്റ്റ്-3, നേവൽ സിസ്റ്റംസ് എസ്.ബി.യു.- ഓഗസ്റ്റ് 4.

വിമുക്തഭടന്മാർക്ക്‌ അവസരം

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ബെംഗളൂരുവിലെ നേവൽ സിസ്റ്റം എസ്.ബി.യു.വിൽ സീനിയർ അസിസ്റ്റന്റ് എൻജിനിയറുടെ 16 ഒഴിവിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ലക്ഷദ്വീപിലും അന്തമാൻ നിക്കോബാർ ദ്വീപിലുമാണ് അവസരം. അപേക്ഷ തപാൽ വഴി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. വിവരങ്ങൾക്ക്: www.bel-india.in

Content Highlights: Vaccancies at bharath electronics

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jobs

2 min

റിസർവ് ബാങ്കിൽ 291 ഓഫീസർ : അടിസ്ഥാനശമ്പളം: 55,200 രൂപ.  

May 30, 2023


indian army

1 min

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എന്‍.ഡി.എ.& നേവല്‍ അക്കാദമി പ്രവേശനം: വനിതകള്‍ക്കും അവസരം 

May 27, 2023


Agniveer

2 min

നാവികസേനയില്‍ അഗ്‌നിവീര്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15 | Indian Navy

May 31, 2023

Most Commented