Representative image
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 551 ഒഴിവുണ്ട്. ഇന്ത്യയിലെവിടെയുമാവാം നിയമനം.
ജനറലിസ്റ്റ് ഓഫീസർ -500
സ്കെയിൽ II- 400, സ്കെയിൽ III- 100. യോഗ്യത: ഏതെങ്കിലുംവിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. (എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്) അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് സി.എ./സി.എം.എ./ സി.എഫ്.എ. JAIIB & CAIIB യോഗ്യത അഭികാമ്യം.
ഫോറക്സ്/ട്രഷറി ഓഫീസർ: ഒഴിവ്-25
യോഗ്യത: ഏതെങ്കിലുംവിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദവും ബിസിനസ്/മാനേജ്മെന്റ്/ഫിനാൻസ്/ ബാങ്കിങ്ങിൽ ബിരുദാനന്തരബിരുദവും. ഫോറക്സിൽ സർട്ടിഫിക്കറ്റ്/IIBF/JAIIB- CAIIB അഭികാമ്യം. നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 26-32 വയസ്സ്.
ചീഫ് മാനേജർ ക്രെഡിറ്റ്: ഒഴിവ്-15
യോഗ്യത: ഏതെങ്കിലുംവിഷയത്തിൽ ബിരുദവും സി.എ./സി.എം.എ./സി.എഫ്.എ. യോഗ്യതയും അല്ലെങ്കിൽ എതെങ്കിലുംവിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പത്തുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 40 വയസ്സ് കവിയരുത്.
മറ്റൊഴിവുകൾ: എ.ജി.എം.-3 (ബോർഡ് സെക്രട്ടറി &കോർപ്പറേറ്റ് ഗവേണൻസ്-1, ഡിജിറ്റൽ ബാങ്കിങ്-1, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-1 ), ചീഫ് മാനേജർ-8 (മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം-1, മാർക്കറ്റ് ഇക്കണോമിക് അനലിസ്റ്റ്-1, ഡിജിറ്റൽ ബാങ്കിങ്-2, ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ്-1, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ-1, ഡിസാസ്റ്റർ മാനേജ്മെന്റ്-1, പബ്ലിക് റിലേഷൻ & കോർപ്പറേറ്റ് കമ്യൂണിക്കേഷൻ-1).
വിവരങ്ങൾക്ക്: www.bankofmaharashtra.in
അവസാനതീയതി: ഡിസംബർ 23.
Content Highlights: vaccancies at bank of baroda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..