NCTICH: റിസര്‍ച്ച് ഓഫീസര്‍/ കോഴ്‌സ് കോ-ഓഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


Representative image: Freepik

കേരള സാംസ്‌കാരിക വകുപ്പിനു കീഴില്‍ തലശ്ശേരിയിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് (എന്‍.സി.ടി.ഐ.സി.എച്ച്) റിസര്‍ച്ച് ഓഫീസര്‍ (മ്യൂസിയം ആന്‍ഡ് ക്യുറേഷന്‍), കോഴ്‌സ് കോ-ഓഡിനേറ്റര്‍ (ഇംഗ്ലീഷ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത



റിസര്‍ച്ച് ഓഫീസര്‍: മ്യൂസിയം സ്റ്റഡീസ്/ ആര്‍ട്‌സ് ആന്‍ഡ് ഈസ്‌തെറ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ്/ മ്യൂസിയോളജിയില്‍ എം.ഫിലും.

കോഴ്‌സ് കോ-ഓഡിനേറ്റര്‍: ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നെറ്റും. ബന്ധപ്പെട്ട മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം: 40 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സെക്രട്ടറി, എന്‍.സി.ടി.ഐ.സി.എച്ച്, തലശ്ശേരി, ചൊക്ലി 670 672 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയുടെ മാതൃകയും വിജ്ഞാപനവും https://nctichkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ എട്ട്.

Content Highlights: Vaccacies at NCTICH


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented