വാര്‍ഷിക ശമ്പളം മിനിമം 63 ലക്ഷം, വർക്ക്@ഹോം, കൈനിറയെ ആനുകൂല്യങ്ങള്‍; വൈറലായി സി.ഇ.ഒയുടെ ട്വീറ്റ് 


ഡാൻ പ്രൈസ്

വാര്‍ഷിക ശമ്പളം മിനിമം 63 ലക്ഷം, കൈ നിറയെ ആനുകൂല്യങ്ങള്‍, ആവശ്യത്തിന് അവധി, എവിടെയിരുന്നും ജോലി ചെയ്യാന്‍ അവസരം. സംഗതി സത്യമാണ്. തന്റെ കമ്പനിയുടെ 'മിനിമം ശമ്പളം' തുറന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ താരമായിരിക്കുകയാണ് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാവിറ്റി പേയ്‌മെന്റ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഡാന്‍ പ്രൈസ്. ഒരാൾക്കു പ്രതിവര്‍ഷം 80,000 ഡോളര്‍, (63.5 ലക്ഷം രൂപ) ശമ്പളം നല്‍കുന്നുവെന്നാണ് ഡാന്‍ പ്രൈസ് ട്വീറ്റ് ചെയ്തത്.

ശമ്പളം മാത്രമല്ല, കമ്പനി നല്‍കുന്ന മറ്റ് ആനുകൂല്യങ്ങളും സൈബര്‍ലോകത്ത് വന്‍ ചര്‍ച്ചയാണിപ്പോള്‍. വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍, അനുയോജ്യമായ ഡ്യൂട്ടി സമയം, ശമ്പളത്തോട് കൂടിയ പാരന്റല്‍ ലീവ് തുടങ്ങി ജീവനക്കാര്‍ക്ക് സ്വപ്‌നതുല്യമായ ഓഫറുകളാണ് കമ്പനി നല്‍കുന്നതായി ഡാന്‍ പ്രൈസ് ട്വീറ്റ് ചെയ്യുന്നത്. മറ്റ് കമ്പനികളോട് തന്റെ പാത പിന്തുടരാന്‍ ആവശ്യപ്പെടുന്ന ഡാന്‍ പ്രൈസ്, മാന്യമായ വേതനം നല്‍കി ജീവനക്കാരെ 'ബഹുമാനിക്കാനും' പറയുന്നു

'എന്റെ കമ്പനി 80,000 ഡോളര്‍ വേതനം നല്‍കുന്നു, എല്ലാ ആനുകൂല്യങ്ങളോടും കൂടി ജീവനക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്ത് ജോലി ചെയ്യാം, ശമ്പളത്തോടു കൂടിയ പാരന്റല്‍ ലീവും നല്‍കുന്നുണ്ട്. മുന്നൂറിലധികം അപേക്ഷകളാണ് ഓരോ പോസ്റ്റിലേക്കും ലഭിക്കുന്നത്. മാന്യമായ വേതനവും മര്യാദയും കാണിക്കുന്നില്ലെങ്കില്‍ ആരും ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ല.' ഡാന്‍ പ്രൈസ് ട്വീറ്റ് ചെയ്തു. 'നിങ്ങള്‍ നല്‍കുന്ന ശമ്പളം കുറവാണെങ്കില്‍, ആരും നിങ്ങള്‍ക്കായി ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ല. ബിസിനസ് പ്രശ്‌നമാണത്. തൊഴിലാളിയുടെ പ്രശ്‌നമല്ലെന്നും' ഡാന്‍ പ്രൈസ് ഓര്‍മ്മിപ്പിക്കുന്നു

ഡാന്‍ പ്രൈസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ക്ഷണനേരം കൊണ്ടാണ് വൈറലായത്. 'പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമോ', 'എനിക്കിതിന്റെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല', 'ഇനി ആളെ എടുക്കുന്നുണ്ടോ' തുടങ്ങി കമന്റുകളുടെ പ്രളയമാണ് സോഷ്യല്‍ മീഡിയയില്‍

ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഡാന്‍ പ്രൈസ് ഓര്‍മ്മപ്പെടുത്തുന്നു. 'ഞാന്‍ ഒരു വര്‍ക്ക്‌ഹോളിക് ആയിരുന്നു. പക്ഷേ, ആരോഗ്യവാനോ പ്രൊഡക്ടീവോ ആയിരുന്നില്ല. ഇപ്പോള്‍, ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് എന്റെ ജീവനക്കാര്‍ക്ക് ഒരു മികച്ച മാതൃകയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും അവധിക്ക് അര്‍ഹരാണ്. നിങ്ങളുടേത് എടുക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അവധിയെടുക്കാനുള്ള അവസരവും നല്‍കുക.' ഡാന്‍ പ്രൈസ് ട്വീറ്റ് ചെയ്തു.

Content Highlights: US-Based CEO, Who Pays Rs 63 Lakh Minimum Salary to Employees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented