-
ന്യൂഡൽഹി: 2020-ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). https://www.upsc.gov.in/ എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഒക്ടോബർ നാലിനാണ് പരീക്ഷ.
കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേയ് 31-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചത്. പ്രിലിമിനറി പരീക്ഷ പാസാകുന്നവർക്ക് 2021 ജനുവരി 8-നാകും മെയിൻ പരീക്ഷ. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക് web-upsc@nic.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം.
പരീക്ഷാഹാളില്‍ സാമൂഹികാകലവും വ്യക്തിശുചിത്വവും പാലിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയില്ലാത്തവരെ പരീക്ഷാ ഹാളില്‍ കയറാന്‍ അനുവദിക്കുകയില്ലെന്നും യു.പി.എസ്.സി അറിയിച്ചു.
2021-ലെ സിവിൽ സർവീസസ് പരീക്ഷാ തീയതിയും യു.പി.എസ്.സി പ്രഖ്യാപിച്ചു. ജൂൺ 27-നാകും പ്രിലിമിനറി പരീക്ഷ. മെയിൻ സെപ്റ്റംബർ മാസത്തിലാകും. ഇതു സംബന്ധിച്ച പരീക്ഷാ വിജ്ഞാപനം 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.
Content Highlights: UPSC Releases Admit Card For Civil Services Exam 2020
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..