നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ (രണ്ട്) യ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ ആറിനാണ് പരീക്ഷ. പരിശീലനസമയത്ത് 56,100 രൂപ സ്റ്റൈപ്പെന്‍ഡായി ലഭിക്കും.
യോഗ്യത
എന്‍.ഡി.എ.യുടെ കരസേനാവിഭാഗത്തിലേക്കുള്ള യോഗ്യത പ്ലസ്ടുവാണ്. വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള യോഗ്യത ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടു കൂടിയ പ്ലസ് ടുവാണ്. 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
പരീക്ഷ
മാത്തമാറ്റിക്സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് പരീക്ഷയുണ്ടാകുക. മാത്തമാറ്റിക്സിന് 300 മാര്‍ക്കിന്റെയും ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600 മാര്‍ക്കിന്റെയും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാകുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ നേടുന്നവര്‍ക്ക് ഇന്റലിജന്‍സ് ആന്‍ഡ് പേഴ്സണാലിറ്റി ടെസ്റ്റ് ഉണ്ടാകും.
വിശദ വിവരങ്ങള്‍ക്ക് www.upsconline.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: ജൂലായ് ആറ്.
Content Highlights: UPSC NDA & NA Examination II 2020; Apply by 06 July
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..