53 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു


ഫെബ്രുവരി 27 വരെ അപേക്ഷിക്കാം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 53 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിസ്ട്രി ഓഫ് മൈന്‍സില്‍ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയില്‍ 17 ഒഴിവുണ്ട്. സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി), അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (കാര്‍ഡിയോളജി, കാര്‍ഡിയോ-തൊറാസിക് സര്‍ജറി, കാന്‍സര്‍ സര്‍ജറി), സിസ്റ്റം അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി/ബാക്ടീരിയോളജി, നെഫ്രോളജി, യൂറോളജി), ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, വെറ്ററിനറി സര്‍ജന്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി - ഫെബ്രുവരി 27
യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.