അസിസ്റ്റന്റ് കമാന്‍ഡന്റ്; അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി


2 min read
Read later
Print
Share

മേയ് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

2021-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ

വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളുണ്ട്. ബി. എസ്.എഫ്. -35, സി.ആർ.പി.എഫ്. -36, സി.ഐ.എസ്.എഫ്. -67, ഐ.ടി.ബി.പി. -20, എസ്.എസ്.ബി. -1 എന്നിങ്ങനെയാണ് വകുപ്പുകളും ഒഴിവുകളും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടാതെ, യു.പി.എസ്.സി. നിർദേശിക്കുന്ന ഫിസിക്കൽ, മെഡിക്കൽ യോഗ്യതകളും പാസായിരിക്കണം. എൻ.സി.സി.യിലെ 'ബി', 'സി' സർട്ടിഫിക്കറ്റുകൾ അഭിലഷണീയ യോഗ്യതയാണ്.

പ്രായം

25 വയസ്സാണ് ഉയർന്ന പ്രായപരിധി. 20 വയസ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുക. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും വയസ്സിളവ് ഉണ്ടായിരിക്കും.

പരീക്ഷ

2021 ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്.

പേപ്പർ-1 രാവിലെ 10 മുതൽ 12 വരെ നടക്കും. ജനറൽ എബിലിറ്റി ആൻഡ് ഇന്റലിജൻസ് വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങൾ. ആകെ 250 മാർക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആർ. പരീക്ഷയായിരിക്കും ഇത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാർക്ക് കുറയ്ക്കും. പരീക്ഷയ്ക്ക് കറുത്ത മഷിയുള്ള പേന മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. പേപ്പർ-2 വിവരണാത്മകപരീക്ഷയാണ്.

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരീക്ഷയിൽ ജനറൽ സ്റ്റഡീസ്, എസ്സേ ആൻഡ് കോംപ്രിഹെൻഷൻ വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക.

രണ്ട് പേപ്പറിലും നിശ്ചിത മാർക്ക് നേടുന്നവരെയാണ് അടുത്ത ഘട്ടമായ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലേക്ക് പരിഗണിക്കുക. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്.

അഭിമുഖം

150 മാർക്കാണ് അഭിമുഖത്തിന്/പേഴ്സണാലിറ്റി ടെസ്റ്റിന് ലഭിക്കുന്ന പരമാവധി മാർക്ക്. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമഫലം പ്രസിദ്ധീകരിക്കുക. പരീക്ഷാകേന്ദ്രം: കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ

വിശദമായ വിജ്ഞാപനം upsc.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. upsconline.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 5.

Content Highlights: UPSC invited application for the assistant commandant post, apply now

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
teacher

1 min

ബിഹാറില്‍ 69000ത്തിലധികം അധ്യാപക നിയമനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

Sep 30, 2023


job

1 min

കെ.എസ്.എഫ്.ഇ.യിൽ ബിസിനസ് പ്രമോട്ടർ: പ്ലസ്ടുകാര്‍ക്ക് അവസരം | 3000 ഒഴിവുകള്‍

Sep 28, 2023


jobs

2 min

സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ 1000 അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം

Sep 28, 2023


Most Commented