
-
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021-ലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27-നും മെയിൻ സെപ്റ്റംബർ 9 മുതൽക്കും നടക്കും. ഫെബ്രുവരി 10 മുതൽ മാർച്ച് 2 വരെ അപേക്ഷിക്കാനുള്ള സമയം നൽകും.
സി.എ.പി.എഫ് ഓഗസ്റ്റ് 8-നും എൻ.ഡി.എ & നേവൽ അക്കാദമി പരീക്ഷ ഏപ്രിൽ 18നും സെപ്റ്റംബർ 5-നും നടക്കും. ഫെബ്രുവരി 7-നും നവംബർ 14-നുമാണ് സി.ഡി.എസ് പരീക്ഷകൾ നടക്കുക.
പ്രധാന പരീക്ഷകളുടെ തീയതികൾ
- സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് - മാർച്ച് 14
- ഇക്കണോമിക് സർവീസ്/ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷ - ജൂലായ് 16
- കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ - ഓഗസ്റ്റ് 29
Content Highlights: UPSC Exam Calendar for 2021 Published
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..