യു.പി.എസ്.സി എന്‍ജിനിയറിങ് സര്‍വീസസ്; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു


ജൂലായ് 18-നാണ് പരീക്ഷ

പ്രതീകാത്മക ചിത്രം | Mathrubhumi Archives

ന്യൂഡല്‍ഹി: 2021-ലെ എന്‍ജിനിയറിങ് സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലായ് 18 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജൂലായ് 18-നാണ് പരീക്ഷ.

രണ്ട് സെഷനുകളുള്ള പരീക്ഷയുടെ ആദ്യ സെഷന്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. ജനറല്‍ സ്റ്റഡീസ്, എന്‍ജിനിയറിങ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാകും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഉണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാകും രണ്ടാം സെഷന്‍. ആകെ 300 മാര്‍ക്കിന്റെ ചോദ്യങ്ങളാകും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഉണ്ടാകുക. ഏപ്രില്‍ 27 വരെയായിരുന്നു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം. ആകെ 215 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി ഇത്തവണ വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്.

Content Highlights: UPSC Engineering Services admit card Published

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented