കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ്; അന്തിമഫലം പ്രഖ്യാപിച്ചു


1 min read
Read later
Print
Share

2020 ഒക്ടോബര്‍ 22-നാണ് എഴുത്തുപരീക്ഷ നടന്നത്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡൽഹി: കമ്പൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). രണ്ട് കാറ്റഗറികളിലുമായി ആകെ 552 ഉദ്യോഗാർഥികൾ നിയമനത്തിന് അർഹത നേടി.

യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. 2020 ഒക്ടോബർ 22-നാണ് എഴുത്തുപരീക്ഷ നടന്നത്. അതിന് ശേഷം ജനുവരി മുതൽ മാർച്ച് വരെ നടന്ന പേഴ്സണാലിറ്റി ടെസ്റ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് രേഖാപരിശോധനയുണ്ടാകും. ആറുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. അല്ലാത്തപക്ഷം റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകും. കൂടുതൽ വിവരങ്ങൾക്ക് 011-23385271, 011-23381125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: UPSC combined medical service final result released

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

Oct 3, 2023


jobs

2 min

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്തികകളില്‍ അവസരം; 420 ഒഴിവുകള്‍ 

Oct 2, 2023


jobs

2 min

സര്‍ക്കാര്‍ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്; ആയിരത്തിലധികം ഒഴിവുകള്‍

Oct 2, 2023


Most Commented