-
ന്യൂഡൽഹി: 2019-ലെ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (ii) പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യു.പി.എസ്.സി. https://www.upsc.gov.in/ എന്ന വൈബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമി, ഹൈദരാബാദ് എയർ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.
2019 സെപ്റ്റംബറിൽ നടത്തിയ എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് 196 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യൻ മിലിട്ടറി അക്കാഡമി റാങ്ക് ലിസ്റ്റിൽ സുരേഷ് ചന്ദ്രയും ഇന്ത്യൻ നേവൽ അക്കാഡമി റാങ്ക് ലിസ്റ്റിൽ ശൗര്യ അഹ്ലവത്തും, ഇന്ത്യൻ എയർഫോഴ്സ് റാങ്ക് ലിസ്റ്റിൽ പർവേഷ് കുമാറും ഒന്നാമതെത്തി.
വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന് യു.പി.എസ്.സി അറിയിച്ചു. 2020-ലെ കമ്പൈൻഡ് ഗ്രാജുവേറ്റ് പരീക്ഷ നവംബർ എട്ടിനാണ്. 2021-ലെ പരീക്ഷാ തീയതിയും യു.പി.എസ്.സി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
Content Hughlights: UPSC combined defence services (II) 2019 Final Exam Result published
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..