യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ (II) 2020-ന് അപേക്ഷ ക്ഷണിച്ചു. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ 344 ഒഴിവിലേക്കാണ് പ്രവേശനം. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
പ്രായപരിധി:
- ഇന്ത്യന്‍ മിലിട്ടറി അക്കാദമി (അവിവാഹിതരായ പുരുഷന്‍മാര്‍): 1997 ജൂലായ് 2നും 2002 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍.
- ഇന്ത്യന്‍ നേവല്‍ അക്കാദമി (അവിവാഹിതരായ പുരുഷന്‍മാര്‍): 1997 ജൂലായ് 2നും 2002 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍.
- എയര്‍ഫോഴ്‌സ് അക്കാദമി (അവിവാഹിതരായ പുരുഷന്‍മാര്‍): 1997 ജൂലായ് 2നും 2001 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍.
- ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (അവിവാഹിതരായ പുരുഷന്‍മാര്‍): 1996 ജൂലായ് 2നും 2002 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത
- ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം/തത്തുല്യം.
- നേവല്‍ അക്കാദമി: അംഗീകൃത എന്‍ജിനീയറിങ് ബിരുദം.
- എയര്‍ഫോഴ്സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നിര്‍ദിഷ്ടസമയത്തിനകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
- നിര്‍ദിഷ്ട ശാരീരികയോഗ്യത വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക..

Content Highlights: CDS Exam, Combined Defence Services, CDS II 2020, Defence Jobs, Latest Jobs Vacancies, Govt Jobs
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..