Photo: Getty images
നിങ്ങൾ ഒരു കണ്ടന്റ് ക്രിയേറ്ററാണോ? മെച്ചപ്പെട്ട ഒരു ലോകം സ്വപ്നം കാണുന്ന എഴുത്തുകാരൻ, ഇലസ്ട്രേറ്റർ, സോഷ്യൽ മീഡിയ ക്രിയേറ്റർ, ഫോട്ടോഗ്രാഫർ, റേഡിയോ പ്രൊഡ്യൂസർ എന്നിവയിലൊന്നാണോ? എങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നേതൃത്വങ്ങളെ അറിയിക്കാനും കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വം നേരിടുന്ന യുവാക്കളെ സഹായിക്കാനും ഒരു അവസരവുമായി യൂണിസെഫ് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് യൂത്ത് മീഡിയാത്തൺ മത്സരം. 60 പേരെ മത്സരത്തിലൂടെ തിരഞ്ഞെടുക്കും.
ഒക്ടോബർ 23, 24 തീയതികളിൽ മത്സരം നടക്കും. നാലുമുതൽ ആറുപേർവരെ അടങ്ങുന്ന സംഘങ്ങൾ ഓൺലൈൻ ആയി ഒരു പ്രോജക്ട് പൂർത്തീകരിക്കുന്നതാണ് മത്സരം. 16-നും 24-നും ഇടയ്ക്ക് പ്രായമുള്ള, ഈ മേഖലയിൽ പരിചയമുള്ള, ഇംഗ്ലീഷ്/സ്പാനിഷ് ഭാഷാ പ്രാവീണ്യമുള്ളവർക്ക് പങ്കെടുക്കാം. ഇന്റർനെറ്റ് കണക്ഷൻ വേണം. അപേക്ഷ സെപ്റ്റംബർ 15 വരെ നൽകാം. https://www.voicesofyouth.org.
Content Highlights: UNICEF youth mediathon, Covid-19
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..