നെറ്റോ പിഎച്ച്.ഡിയോ വേണ്ട; UGC 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' ആകാൻ രജിസ്റ്റര്‍ ചെയ്യാം


2 min read
Read later
Print
Share

.

ന്യൂഡല്‍ഹി: വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുന്നതിനായി യുജിസി പുതുതായി സൃഷ്ടിച്ച 'പ്രഫസര്‍ ഓഫ് പ്രാക്ടീസ്' (PoPs) തസ്തികയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടല്‍ തുറന്നു. വിവിധമേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യു.ജി.സി-നെറ്റ്, പിഎച്ച്.ഡി, പ്രബന്ധം പ്രസിദ്ധീകരിക്കല്‍ തുടങ്ങി കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഇവര്‍ക്ക് ബാധകമായിരിക്കില്ല. മറിച്ച്, അതാത് മേഖലകളിലെ വൈദഗ്ധ്യവും 15 വര്‍ഷത്തെ പ്രവൃത്തിപരിചയവുമായിരിക്കും നിയമന മാനദണ്ഡം. തൊഴിലധിഷ്ഠിത പഠനത്തിന് പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group

എന്‍ജിനീയറിങ്, സയന്‍സ്, എന്‍റർപ്രണര്‍ഷിപ്പ്, കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ്, മീഡിയ, ലിറ്ററേച്ചര്‍, ഫൈന്‍ ആര്‍ട്‌സ്, സിവില്‍ സര്‍വീസസ്, ആംഡ് ഫോഴ്‌സ്, ലീഗല്‍ പ്രഫഷന്‍, കമ്യൂണിറ്റി ഡവലപ്‌മെന്റ്, പഞ്ചായത്തീരാജ്, റൂറല്‍ ഡെവലപ്‌മെന്റ്, വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ്, വാട്ടര്‍ ഹാര്‍വെസ്റ്റിങ്, ഓര്‍ഗാനിക് ഫാമിങ്, ഗ്രീന്‍ എനര്‍ജി, മുനിസിപ്പല്‍ പ്ലാനിങ്, കമ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍, ജെന്റര്‍ ബജറ്റിങ്/ പ്ലാനിങ്, ഇന്‍ക്ലൂസിവ് ഡെവലപ്മന്റ് ഓഫ് ട്രൈബല്‍സ് & പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അധ്യാപന താത്പര്യമുള്ളവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് വിവിധ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള നിയമനം നടത്തുക.

ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി 2022 ഓഗസ്റ്റിലാണ് 'പ്രഫസര്‍ ഓഫ് പ്രാക്ടീസ്' തസ്തിക സൃഷ്ടിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് നാല് വര്‍ഷമാണ് കാലാവധി. റഗുലര്‍ തസ്തികകളെ ബാധിക്കാതെ ഒരു വര്‍ഷത്തേക്ക് ആദ്യഘട്ട നിയമനം നടത്താം. രണ്ട് തവണ കൂടി ഓരോ വര്‍ഷം വീതം നീട്ടാം. വളരെ മികച്ചവര്‍ക്ക് വീണ്ടും ഒരു വര്‍ഷം അനുവദിക്കാം എന്നിങ്ങനെയാണ് മാര്‍ഗരേഖ. സ്ഥാപനത്തിലെ ആകെ ധ്യാപക ജീവനക്കാരുടെ പത്ത് ശതമാനം മാത്രമേ 'പ്രഫസര്‍ ഓഫ് പ്രാക്ടീസ്' അധ്യാപകര്‍ ഉണ്ടാകാവൂ എന്നും മറ്റ് അധ്യാപന നിയമനങ്ങളെ ഈ തസ്തിക ബാധിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വ്യവസായ സ്ഥാപനങ്ങളുടെ സഹായധനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടും ശമ്പളം നല്‍കാനായി ഉപയോഗിക്കാം.

Content Highlights: UGC launches professors of practice portal to create pool of industry experts

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
job

1 min

കെ.എസ്.എഫ്.ഇ.യിൽ ബിസിനസ് പ്രമോട്ടർ: പ്ലസ്ടുകാര്‍ക്ക് അവസരം | 3000 ഒഴിവുകള്‍

Sep 28, 2023


teacher

1 min

ബിഹാറില്‍ 69000ത്തിലധികം അധ്യാപക നിയമനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

Sep 30, 2023


jobs

2 min

സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ 1000 അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം

Sep 28, 2023


Most Commented