വ്യാജസർവകലാശാല: UGC-യുടെ കരിമ്പട്ടികയിൽ കേരളത്തിലെ സെയ്ന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി അടക്കം 21 എണ്ണം


ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ ഉള്ളത്

Representational Image | photo: canva

ന്യൂഡൽഹി: വ്യാജസർവകലാശാലകളുടെ പട്ടിക യു.ജി.സി. പുതുക്കി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 21 സർവകലാശാലകളാണ് കരിമ്പട്ടികയിലുള്ളത്. കേരളത്തിൽനിന്നുള്ള സെയ്‌ന്റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിലുണ്ട്. രാജ്യത്ത് വ്യാജസർവകലാശാലകൾ സജീവമാണെന്നും ജാഗ്രതപുലർത്തണമെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യു.ജി.സി. നേരത്തേ നിർദേശം നൽകിയിരുന്നു. പന്ത്രണ്ടാംക്ലാസ് കഴിഞ്ഞവർ ഉന്നതവിദ്യാഭ്യാസപ്രവേശനത്തിന് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും നിർദേശമുണ്ട്. മറ്റുസംസ്ഥാനങ്ങളിലെ വ്യാജസർവകലാശാലകൾ.

  • ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് കൊമേഴ്ഷ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി വൊക്കേഷണൽ യൂണിവേഴ്സിറ്റി എ.ഡി.ആർ.- സെന്റിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ് വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് അധ്യാത്മിക് വിശ്വവിദ്യാലയ.
  • ഉത്തർപ്രദേശ്: ഗാന്ധി ഹിന്ദി വിദ്യാപീഠ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപ്പതി നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഭാരതീയ ശിക്ഷാപരിഷത്ത്.
  • മഹാരാഷ്ട്ര: രാജ അറബിക് യൂണിവേഴ്സിറ്റി
  • കർണാടക: ബഡാഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി.
  • പശ്ചിമബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്.
  • ഒഡിഷ: നബഭാരത് ശിക്ഷാപരിഷത്ത് നോർത്ത് ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജി.
  • പുതുച്ചേരി: ശ്രീബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ.
  • ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി.

Content Highlights: UGC declares 21 fake universities, highest in Delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented