Representational Image| Photo: canva
തൊഴില്‍ സംസ്‌കാരത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന കാലമാണ് കോവിഡ്കാലഘട്ടം. ഓഫീസ് ജോലി മാത്രം ശീലിച്ച, ചര്‍ച്ചകളും മീറ്റിങ്ങുകളും നേരില്‍ മാത്രം നടത്തിയിരുന്നവര്‍ ഓണ്‍ലൈനിലേക്ക് ചേക്കേറി. ഓണ്‍ലൈന്‍ മീറ്റിങ്ങുകളും വര്‍ക്ക് ഫ്രം ഹോമും ജീവിതത്തിന്റെ ഭാഗമാണിന്ന്. വര്‍ക്ക് ഫ്രം ഹോമും ഓഫീസ് ജോലിയും സംയോജിപ്പിച്ച് ഹൈബ്രിഡ് രീതിയാണ് ഇന്ന് പല കമ്പനികളും പിന്തുടരുന്നത്. ഈ മാറ്റങ്ങളെല്ലാം ജീവിതരീതികളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കോവിഡ് കാലത്ത് അമേരിക്കയിലെ വര്‍ക്ക് ഫ്രം ഹോം ജീവനക്കാരില്‍ വന്ന മാറ്റത്തെക്കുറിച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയലെ പ്രഫസറായ നിക്കോളാസ് ബ്ലൂം നടത്തിയ പഠനത്തിലാണ് രസകരങ്ങളായ വിവരങ്ങളുള്ളത്. പഠനമനുസരിച്ച് ചൊവ്വ മുതല്‍ വ്യാഴം വരെ ഓഫീസ് ജോലിയും വെള്ളിയും തിങ്കളും വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് യുവാക്കള്‍ക്കിഷ്ടം. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ദിവസങ്ങളില്‍ വെള്ളിയാഴ്ചയാണ് മിക്കവര്‍ക്കും ഇഷ്ടപ്പെട്ട ദിവസം. എന്നാല്‍ ഓഫീസ് ദിനങ്ങളില്‍ അത് ബുധനാഴ്ചയാണ്. വെള്ളി കഴിഞ്ഞാല്‍ പിന്നെ വ്യാഴമാണ് മിക്കവര്‍ക്കും ഇഷ്ടം. ചുരുക്കത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും ടെക്കികളില്‍ മിക്കവരുടെയും പ്രിയപ്പെട്ട ദിനങ്ങള്‍ വ്യാഴവും വെള്ളിയുമാണ്. ഷിഫ്റ്റ് മാറ്റം നടക്കുന്നതിനാലാവാം വ്യാഴാഴ്ച കൂടുതല്‍ ജനപ്രിയമായതെന്നും പഠനം പറയുന്നു.
കോവിഡാനന്തര കാലത്ത് വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം കൂടുതല്‍ പേര്‍ താത്പര്യപ്പെടുന്നുവെന്ന് വേണം മനസിലാക്കാന്‍. പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം മതിയാക്കാനുള്ള ആലോചനയിലാണെങ്കിലും ഇതെത്രമാത്രം സാധ്യമാണെന്നതും വെല്ലുവിളിയാണ്.
Content Highlights: Thursday Is the New Monday As Hybrid-Work Patterns Shift
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..