ജോലി സ്ഥിരപ്പെടുത്താന്‍ നടപടിയായി,കത്തുമയച്ചു, പക്ഷേ കിട്ടിയില്ല: ശ്രീലതയുടെ കാത്തിരിപ്പിന് 15 വയസ്


ശ്രീലത

ഒറ്റപ്പാലം: പോസ്റ്റുമാന്‍ വരുമ്പോഴെല്ലാം പത്തിരിപ്പാല പുത്തന്‍പുരയ്ക്കല്‍ ശ്രീലത (41) ഓടിപ്പോയി നോക്കും. ജോലി സ്ഥിരപ്പെടുത്തിയിട്ടുള്ള സര്‍ക്കാരിന്റെ നിയമന ഉത്തരവ് വന്നിരിക്കുന്നുവെന്ന പ്രതീക്ഷയില്‍. സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായുള്ള ജോലി സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കത്ത് രണ്ടുതവണ സര്‍ക്കാര്‍ അയച്ചെന്നാണ് പറഞ്ഞത്. പക്ഷേ, നിര്‍ഭാഗ്യംമൂലം കത്ത് ശ്രീലതയ്ക്ക് ലഭിക്കാതെവന്നതോടെ ഇവര്‍ക്ക് നഷ്ടപ്പെട്ടത് ജോലിമാത്രമല്ല ജീവിതംകൂടിയാണ്.

കേള്‍വിയില്ലാത്ത ശ്രീലതയും രണ്ടുമക്കളും, അമ്മ ചന്ദ്രിക തൊഴിലുറപ്പുപണിക്ക് പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. 2000-2001 കാലയളവില്‍ നെന്മാറ ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖാന്തരം താത്കാലികമായി ജോലിചെയ്തിരുന്നു.1999-2003 വരെയുള്ള കാലയളവില്‍ താത്കാലികജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ 2007-ല്‍ ഉത്തരവിറക്കി. അതില്‍ പാലക്കാട്ടുനിന്നുള്ള പട്ടികയില്‍ ശ്രീലതയും ഉള്‍പ്പെട്ടു. അന്നുമുതലാണ് ജോലിക്കുള്ള നിയമന ഉത്തരവിനായി കാത്തിരിപ്പ് തുടങ്ങിയത്. പട്ടികയിലുള്‍പ്പെട്ട പലര്‍ക്കും ജോലികിട്ടിയെന്ന വിവരമറിഞ്ഞതോടെ ശ്രീലത ബന്ധുവായ ബീനയെയും കൂട്ടി കുറ്റിപ്പുറത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ അന്വേഷിച്ചു. തുടര്‍ന്ന്, അധികൃതര്‍ വിദ്യാഭ്യാസവകുപ്പില്‍ അന്വേഷിച്ചപ്പോഴാണ് രണ്ടുതവണ അഭിമുഖത്തിനായി കത്തയച്ചിരുന്നെന്നും ശ്രീലത ഹാജരായില്ലെന്നുമുള്ള വിവരമറിയുന്നത്. എന്നാല്‍, അത്തരമൊരു കത്തും തനിക്ക് ലഭിച്ചില്ലെന്നും എന്ത് സംഭവിച്ചെന്നറിയില്ലെന്നുമാണ് ശ്രീലത പറയുന്നത്.

ജോലി തിരികെലഭിക്കാന്‍ സാക്ഷ്യപത്രങ്ങളെല്ലാം സഹിതം കുറ്റിപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലാ കാര്യാലയം മുഖാന്തരം ജനറല്‍ വിഭാഗത്തിലേക്ക് കത്തയച്ച് ഇപ്പോഴും കാത്തിരിപ്പാണ് ശ്രീലത. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ശ്രീലതക്ക് മുണ്ടിനീര് അസുഖംബാധിച്ച് ഗുരുതരമായാണ് കേള്‍വി നഷ്ടപ്പെട്ടത്. ഈ പ്രതിസന്ധിയെ തരണംചെയ്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ വിവാഹംചെയ്തയാള്‍ ഉപേക്ഷിച്ചുപോയി. സര്‍ക്കാരും അധികൃതരുമിടപ്പെട്ട് ഈ ജോലി തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് ശ്രീലതയും മക്കളായ ശ്രീജിത്തും വിശാഖും.

Content Highlights: the appointment order was sent 12 years ago, but Srilatha has not yet received


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented