Representative image
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങള്‍ റിമോട്ട് ഓപ്ഷന്‍ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
നോഡ് ജെ എസ്, പൈഥണ്‍, ഫുള്‍ സ്റ്റാക്ക് MERN/MEAN, ആംഗുലാര്‍, ഡെവ് ഓപ്‌സ്, റിയാക്റ്റ് ജെ എസ്, എ എസ് പി.നെറ്റ്, വേര്‍ഡ്പ്രസ്സ്, റിയാക്റ്റ് നേറ്റീവ്, ഡാറ്റവെയര്‍ഹൗസ് എഞ്ചിനീയര്‍, സെയില്‍സ്‌ഫോഴ്‌സ് ഡെവലപ്പര്‍ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമര്‍മാര്‍/ ഡെവലപ്പര്‍മാര്‍ തസ്തികകളിലേക്കാണ് നിയമനം. കൂടാതെ, 60 ഓളം മാനേജര്‍മാര്‍/ലീഡുകള്‍; ഏകദേശം 50 നിര്‍മ്മിത ബുദ്ധി / ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍മാര്‍, മെഷീന്‍ ലേണിംഗ് ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 യു ഐ / യു എക്‌സ് ഡിസൈനര്‍മാര്‍, 15 ബിസിനസ് അനലിസ്റ്റുകള്‍, 10 ക്ലയന്റ് പാര്‍ട്ണര്‍മാര്‍, 10 എച്ച്ആര്‍ ഇന്റേണുകള്‍, 5 ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, 5 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, 3 കണ്ടന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, 2 മാര്‍ക്കറ്റിംഗ് അനലിസ്റ്റുകള്‍ എന്നിവരെയും അക്യുബിറ്റ്‌സ് ടെക്‌നോളജീസ് റിക്രൂട്ട് ചെയ്യും.
Content Highlights: Technopark Firm Accubits Technologies to Hire Around 500 Professionals
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..