മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപകര്‍: താത്കാലിക നിയമനം


2 min read
Read later
Print
Share

Representational Image | Photo: freepik.com

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലായി അധ്യാപക തസ്തികയില്‍ ഒഴിവ്. 80-ലേറെ ഒഴിവുകളാണുള്ളത്. താത്കാലിക നിയമനമാണ്.

സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കേണ്ടി വരും. ഇംഗ്ലീഷില്‍ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.
പ്രായം: 2023 ജനുവരി ഒന്നിന് 39 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസ്സിളവുണ്ടാകും.

തിരുവനന്തപുരം മലയിന്‍കീഴ് മണലിയിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 21 ഒഴിവുകളുണ്ട്. ടി.ജി.ടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്/ഡ്രോയിങ്, ലൈബ്രേറിയന്‍, ഐ.ടി.ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റന്റ്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നെടുമങ്ങാട് ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0472 2812557. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 5 വൈകീട്ട് 4.

തിരുവനന്തപുരം ഞാറനീലിയിലെ ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 31 ഒഴിവാണുള്ളത്. പി.ജി.ടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ടി.ജി.ടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഗണിതം, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, ലൈബ്രേറിയന്‍, ലാബ് അസിസ്റ്റന്റ്, മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, ഐ.ടി. ഇന്‍സ്ട്രക്ടര്‍, പ്രൈമറി ടീച്ചര്‍, ടൂറിസം ടി.ജി.ടി. എന്നീ തസ്തികകളിലാണ് ഒഴിവ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നെടുമങ്ങാട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0472 2812557. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 വൈകീട്ട് 4.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അധ്യാപക ഒഴിവുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, എം.സി.ആര്‍.ടി. എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ് ഒഴിവ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ കണ്ണൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ നല്‍കണം. ഫോണ്‍: 0497 2700357, 0460 2203020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15.

പത്തനംതിട്ട വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്), എം.സി.ആര്‍.ടി. എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15. ഫോണ്‍: 04735227703.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. മലയാളം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, എച്ച്.എസ്.ടി. ഗണിതം, മലയാളം, സോഷ്യല്‍, നാച്വറല്‍ സയന്‍സ്, എം.സി.ആര്‍.ടി., യു.പി.എസ്.ടി. മ്യൂസിക് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി., നിലമ്പൂര്‍, മലപ്പുറം - 679329 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. ഫോണ്‍: 04931-220315. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15.

(തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)


Content Highlights: Teachers recruitment in model residential school

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kerala psc, PSC

1 min

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുഖ്യപരീക്ഷയ്ക്ക്‌ 48,343 പേര്‍: മുഖ്യപരീക്ഷ ജൂണ്‍ 17-ന്

Apr 4, 2023


jobs

1 min

ഭിന്നശേഷിക്കാര്‍ക്ക് ജോലി സംവരണം ഉറപ്പാക്കാന്‍ സാമൂഹ്യ നീതി വകുപ്പ്‌

Jul 18, 2022


Pinarayi Vijayan

2 min

6 വർഷത്തിനിടയിൽ 1.18 ലക്ഷം പേർക്ക്‌ PSC നിയമന ശുപാര്‍ശ  നല്‍കിയെന്ന്‌ മുഖ്യമന്ത്രി

Apr 16, 2022

Most Commented