പ്രതീകാത്മക ചിത്രം | Photo: gettyimages.in
തൃശ്ശൂർ: അധ്യാപകനിയമനത്തിന് ആദ്യം ഇറക്കിയ ഉത്തരവ് പിൻവലിച്ചശേഷം ഇറക്കിയ ഉത്തരവിൽ തെറ്റുകളുണ്ട്. ശ്രദ്ധയിൽപെട്ടപ്പോൾ തെറ്റുകൾ തിരുത്തി വീണ്ടും ഉത്തരവിറക്കി. മൂന്നാമതിറക്കിയ ഉത്തരവാണ് ശരിയെന്ന് സർക്കാരിന്റെ വക വിശദീകരണവും.
തിരുത്തിയപ്പോൾ ആദ്യ ഉത്തരവിന്റെ നമ്പറുകൾ തെറ്റുകയായിരുന്നു. ക്ലറിക്കൽ പിഴവാണെങ്കിലും തിരുത്തിയില്ലെങ്കിൽ ഭാവിയിൽ നിയമപ്രശ്നം ഉണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിയമന ഉത്തരവും ശുപാർശയും കിട്ടിയ അധ്യാപകരെ നിയമിക്കാൻ ജൂലായ് അഞ്ചിന് രാത്രി എട്ടിനാണ് ആദ്യ ഉത്തരവ് വന്നത്. എന്നാൽ, അന്നുതന്നെ രാത്രി എട്ടരയ്ക്ക് പിൻവലിക്കേണ്ടിവന്നു. എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപകരെ നിയമിക്കേണ്ട തീയതി സംബന്ധിച്ച് വ്യക്തത ഇല്ലാത്തതാണ് കാരണമായി പറഞ്ഞത്. ആദ്യ ഉത്തരവിന്റെ നമ്പർ 3264-ഉം റദ്ദാക്കിയതിന്റേത് 3265-ഉം ആയിരുന്നു. പിറ്റേന്നാണ് എയ്‌ഡഡ് സ്കൂളുകളുടെ കാര്യംകൂടി ചേർത്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തലേന്ന് ഉത്തരവിറക്കിയതും അത് റദ്ദാക്കിയതും പുതിയ ഉത്തരവിൽ പരാമർശമായി ചേർത്തിട്ടുണ്ട്. എന്നാൽ, തലേന്നത്തെ രണ്ട് ഉത്തരവുകളുടെയും നമ്പറുകൾ 3464-ഉം 3465-ഉം ആയിട്ടാണ് കാണിച്ചിരിക്കുന്നത്.
നിയമനം കിട്ടുന്ന അധ്യാപകർക്ക് സർവീസ് സംബന്ധമായി എന്തെങ്കിലും കേസുകൾ വന്നാൽ ഉത്തരവിലെ തെറ്റ് കുഴപ്പമുണ്ടാക്കിയേക്കുമെന്ന് വിദ്യാഭ്യാസവകുപ്പിന് നിയമോപദേശം കിട്ടിയിരുന്നു. അതിനാലാണ് തിരുത്തിയ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കേണ്ടിവന്നത്.
Content Highlights: Teachers appointment, Notification published thrice, PSC, Government
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..