അധ്യാപക നിയമനം പട്ടികവര്‍ഗക്കാര്‍ക്ക് 100 ശതമാനം സംവരണം നല്‍കിയത് സുപ്രീംകോടതി റദ്ദാക്കി  


സംവരണം 50 ശതമാനത്തിലേറെയാകരുതെന്ന പരിധി ലംഘിച്ചതിന് വിശദീകരണം ചോദിച്ച കോടതി, ഇരു സര്‍ക്കാരുകള്‍ക്കുംകൂടി അഞ്ചുലക്ഷം രൂപ കോടതിച്ചെലവും ചുമത്തി

-

ന്യൂഡൽഹി : അധ്യാപക നിയമനത്തിൽ പട്ടികവർഗക്കാർക്ക് 100 ശതമാനം സംവരണം അനുവദിച്ചതിന് ഭരണഘടനാ സാധുതയില്ലെന്ന് സുപ്രീംകോടതി. ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. പട്ടികവർഗ മേഖലയിൽ പട്ടികവർഗക്കാർക്ക് 100 ശതമാനം സംവരണം നൽകിയതാണു റദ്ദാക്കിയത്.

സംവരണം 50 ശതമാനത്തിലേറെയാകരുതെന്ന പരിധി ലംഘിച്ചതിന് വിശദീകരണം ചോദിച്ച കോടതി, ഇരു സർക്കാരുകൾക്കുംകൂടി അഞ്ചുലക്ഷം രൂപ കോടതിച്ചെലവും ചുമത്തി. സംവരണം 50 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ ഭരണഘടനാ സാധുതയുള്ളൂവെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി ഭരണഘടനാ ബെഞ്ച് ശരിവെച്ചു. അതേസമയം, 50 ശതമാനം മറികടന്ന് ഇപ്പോൾ നടത്തിയ നിയമനങ്ങൾ നിലനിൽക്കും. ഭാവിയിൽ നിയമനം അനുവദിക്കില്ല. സർക്കാരുകളുടെ നടപടി ആന്ധ്രാപ്രദേശ് ഹൈക്കോടതി ശരിവെച്ചതിനെതിരേ ചെബ്രോളു എൽ. പ്രസാദാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പൊതുവിഭാഗത്തെ മാത്രമല്ല, മറ്റു സംവരണ വിഭാഗങ്ങളെപ്പോലും ബാധിക്കുന്നതാണ് സർക്കാർ നടപടിയെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി ഫെബ്രുവരി 13-നാണ് വിധിപറയാൻ മാറ്റിയത്. ഭരണഘടന നിലവിൽവന്നപ്പോൾ പത്തുവർഷത്തേക്കായിരുന്നു സംവരണമെന്ന് ജസ്റ്റിസ് മിശ്ര വാദത്തിനിടെ ഓർമിപ്പിച്ചിരുന്നു. പിന്നീട് ഓരോ പത്തുവർഷം കൂടുമ്പോൾ അതു പുതുക്കുകയായിരുന്നു. ഇതിന് എന്നെങ്കിലും മാറ്റമുണ്ടാകുമോയെന്നും ബെഞ്ച് ചോദിച്ചു. എന്നാൽ, രാഷ്ട്രീയമായി വിലക്കപ്പെട്ട ചോദ്യമാണതെന്നായിരുന്നു അഡ്വ. രാജീവ് ധവാൻ അന്ന് ചൂണ്ടിക്കാട്ടിയത്. സംവരണത്തിന് കോടതി എതിരല്ലെന്നും ഇപ്പോഴത് 100 ശതമാനത്തിലെത്തി നിൽക്കുന്ന സാഹചര്യമാണെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ഒരാളെങ്കിലും പിന്നാക്കാവസ്ഥയിലുണ്ടെങ്കിൽ സംവരണം തുടരണം. പക്ഷേ, അത് ഏതുപരിധിവരെ എന്നതാണു ചോദ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlights: Supreme Court quashes order providing 100% reservation in teaching jobs for Scheduled areas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented