
ഫയൽ ചിത്രം: മാതൃഭൂമി ആർക്കൈവ്സ്| ജെ. ഫിലിപ്പ്
കേരള പോലീസില്‍ ഒഴിവുള്ള സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍, കേരള സിവില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്നിവയ്ക്ക് വെവ്വേറെ വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രായം: നേരിട്ടുള്ള നിയമനത്തിന് 20-31. 02.01.1988നും 01.01.1999നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. ആവശ്യമായ ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.
ശമ്പളം: 32,300-68,700 രൂപ
അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്.
ഇതിനുപുറമെ എക്സൈസ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, ലാസ്റ്റ്ഗ്രേഡ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 250 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പുതിയ ലക്കം മാതൃഭൂമി തൊഴില്‍വാര്‍ത്ത കാണുക.