പ്രതീകാത്മക ചിത്രം | Photo:gettyimage.in
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷയെഴുതിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും ഇനി കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന് (സി.എസ്.ഇ.ഇ.ടി) താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ ഓണ്‍ലൈനായി സി.എസ്.ഇ.ഇ.ടി പരീക്ഷയെഴുതാനുള്ള അവസരം 2021 ഡിസംബര്‍ 31 വരെ നീട്ടിയതായും ഐ.സി.എസ്.ഐ അറിയിച്ചു.
സി.എസ് എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) നടത്തുന്ന പരീക്ഷയാണിത്. 12-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു മുന്‍പ് പരീക്ഷയെഴുതാനുള്ള അര്‍ഹത.
ഓരോ പേപ്പറിനും 40 ശതമാനം മാര്‍ക്കും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കാം. ബിസിനസ് കമ്മ്യൂണിക്കേഷന്‍, ലീഗല്‍ ആപ്റ്റിറ്റ്യൂഡ്, ലോജിക്കല്‍ റീസണിങ്, ഇക്കണോമിക്സ്, ബിസിനസ് എന്‍വയോണ്‍മെന്റ്, കറന്റ് അഫയേഴ്സ് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യമാണ് പരീക്ഷയ്ക്കുണ്ടാവുക.
Content Highlights: Students Can Now Provisionally Register For CSEET After Class 10 says ICSI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..