ശമ്പളം 35,400- 1,12,400: കേന്ദ്ര സായുധ പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആവാം, 4300 ഒഴിവുകള്‍ 


സായുധ പോലീസ് സേനകളില്‍ 3960, ഡല്‍ഹി പോലീസില്‍ 340 ഒഴിവുകള്‍. വനിതകള്‍ക്കും അവസരം

Representational Image : Photo: AP

കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലെയും സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളില്‍ 3960, ഡല്‍ഹി പോലീസില്‍ 340 എന്നിങ്ങനെയാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. സായുധ പോലീസിലെ 169 ഒഴിവിലും ഡല്‍ഹി പോലീസില്‍ 112 ഒഴിവിലും വനിതകള്‍ക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2022 നവംബറില്‍ നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 30 വരെ സമര്‍പ്പിക്കാം.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.)-353, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.)-86, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്.)-3112, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.)-191, സശസ്ത്ര സീമാ ബെല്‍ (എസ്.എസ്.ബി.)-218 എന്നിങ്ങനെയാണ് സായുധ പോലീസ് സേനകളിലെ ഒഴിവുകള്‍.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നേടിയ ബാച്ചിലര്‍ ബിരുദം/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. 30.08.2022-നകം നേടിയതായിരിക്കണം യോഗ്യത. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ്, മെഷര്‍മെന്റ് ടെസ്റ്റുകള്‍ക്ക് മുന്‍പായി സാധുവായ എല്‍.എം.വി. ഡ്രൈവിങ് (മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് കാര്‍) ലൈസന്‍സ് നേടിയിരിക്കണം.

പ്രായം

01.01.2022-ന് 20-25 വയസ്സ്. (02.01.1997-ന് മുന്‍പോ 01.01.2022-ന് ശേഷമോ ജനിച്ചവരായിരിക്കരുത്). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും സര്‍വീസിന് ആനുപാതികമായി, ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്ക് വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.

ശമ്പളം 35,400-1,12,400 രൂപ.

ശാരീരിക യോഗ്യത

ഉയരം: പുരുഷന്മാര്‍ക്ക് 170 സെ.മി. ഉയരവും (എസ്.ടി. വിഭാഗക്കാര്‍ക്ക് 165 സെ.മി.) നെഞ്ചളവ് 80 സെ.മി.യും (എസ്.ടി. വിഭാഗക്കാര്‍ക്ക് 77 സെ.മി.) നെഞ്ചളവ് വികാസം 85 സെ.മി.യും (എസ്.ടി. വിഭാഗക്കാര്‍ക്ക് 82 സെ.മി.) ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മി. ഉയരമാണ് (എസ്.ടി. വിഭാഗക്കാര്‍ക്ക് 154 സെ.മി.) വേണ്ടത്. എല്ലാ വിഭാഗക്കാര്‍ക്കും ഉയരത്തിനനുസരിച്ച ശരീരഭാരം വേണം.

തിരഞ്ഞെടുപ്പ്

പേപ്പര്‍-I, പേപ്പര്‍-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ഫിസിക്കല്‍ സ്റ്റാന്‍ഡേഡ് ടെസ്റ്റ്/ ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്.
പേപ്പര്‍-I പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയില്‍ 50 ചോദ്യങ്ങള്‍ വീതം ആകെ 200 ചോദ്യങ്ങള്‍. ആകെ 200 മാര്‍ക്ക്. പേപ്പര്‍-II പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷനായിരിക്കും ഉണ്ടായിരിക്കുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 200 ചോദ്യങ്ങളാണ് (ആകെ 200 മാര്‍ക്ക്) ഉണ്ടാവുക. രണ്ട് പേപ്പറുകളും ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം. രണ്ട് പേപ്പറുകള്‍ക്കും തെറ്റുത്തരത്തിന് ഓരോന്നിനും 0.25 നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. എന്‍.സി.സി.യുടെ എ,ബി,സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ബോണസ് മാര്‍ക്കിന് അര്‍ഹതയുണ്ട്.

പരീക്ഷാകേന്ദ്രങ്ങള്‍

കര്‍ണാടക, കേരള റീജണിലാണ് (കെ.കെ.ആര്‍.) കേരളവും ലക്ഷദ്വീപും കര്‍ണാടകയും ഉള്‍പ്പെടുന്നത്. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവയാണിവ. ഉദ്യോഗാര്‍ഥിക്ക് മുന്‍ഗണനാക്രമത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. പരീക്ഷാ കേന്ദ്രങ്ങളുടെ കോഡ്, ബെംഗളൂരുവിലുള്ള റീജണല്‍ ഡയറക്ടറേറ്റ് ഓഫീസ് വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

ശാരീരികശേഷി പരിശോധനപുരുഷന്മാര്‍: 16 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, 6.5 മിനിറ്റില്‍ 1.6 കി.മീ. ഓട്ടം, ലോങ് ജംപ് -3.65 മീറ്റര്‍, ഹൈജംപ്-1.2 മീറ്റര്‍, ഷോട്ട്പുട്ട് (16 എല്‍.ബി.എസ്.)-4.5 മീറ്റര്‍. ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട് എന്നിവയ്ക്ക് മൂന്ന് അവസരങ്ങളായിരിക്കും നല്‍കുക.
വനിതകള്‍: 18 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, നാല് മിനിറ്റില്‍ 800 മീറ്റര്‍ ഓട്ടം, ലോങ് ജംപ്-2.7 മീറ്റര്‍ (മൂന്ന് അവസരങ്ങള്‍), ഹൈ ജംപ്-0.9 മീറ്റര്‍ (മൂന്ന് അവസരങ്ങള്‍).

അപേക്ഷ

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കണം. കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപ്ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും അപേക്ഷാഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 100 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍വഴിയും ഫീസടയ്ക്കാം. എസ്.ബി.ഐ. ചലാന്‍വഴി ഫീസടയ്ക്കുന്നവര്‍ ഇതിനുള്ള ചലാന്‍ ഓഗസ്റ്റ് 30-നകം ജനറേറ്റ് ചെയ്യണം. ഓഗസ്റ്റ് 31 വരെയാണ് ഫീസടയ്ക്കാനാവുക. അപേക്ഷയിലെ തെറ്റുകള്‍ തിരുത്തേണ്ടവര്‍ക്ക് ഇത് സെപ്റ്റംബര്‍ ഒന്നിന് ചെയ്യാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 30.

Content Highlights: SSC CPO Recruitment 2022: 4300 Sub Inspector Posts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented