ഡിഗ്രിയുണ്ടോ? കേന്ദ്രസര്‍ക്കാര്‍ ജോലി നേടാം; കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ- 20,000 ഒഴിവുകൾ


പ്രതീകാത്മചിത്രം (Photo: canva)

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍.) പരീക്ഷ 2022-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ഓഫീസുകളിലെ/ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി. വിഭാഗങ്ങളില്‍ പെടുന്ന 35 തസ്തികകളിലേക്കാണ് വിജ്ഞാപനം. ഏകദേശം 20,000 പ്രതീക്ഷിത ഒഴിവുകള്‍(Tentative vacancies) ഉണ്ടെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കൃത്യമായ ഒഴിവുകള്‍ പിന്നീട് എസ്.എസ്.സി. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

ടയർ 1 പരീക്ഷ ഡിസംബറിൽ

2022 ഡിസംബറിലാണ് ടയര്‍ വണ്‍ പരീക്ഷ. ബിരുദമാണ് അടിസ്ഥാനയോഗ്യത.

ഗ്രൂപ്പ് ബി

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ അസി. അക്കൗണ്ട്‌സ് ഓഫീസർ (ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്) അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ഐ.ബി., റെയിൽവേ, വിദേശകാര്യം, എ.എഫ്.എച്ച്.ക്യു., ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി., മറ്റ് മന്ത്രാലയങ്ങൾ) അസിസ്റ്റന്റ്/അസി. സെക്‌ഷൻ ഓഫീസർ (വിവിധ വകുപ്പുകൾ/മന്ത്രാലയങ്ങൾ/സ്ഥാപനങ്ങൾ) ഇൻസ്പെക്ടർ ഇൻകം ടാക്സ് (സെൻട്രൽ എക്സൈസ്) ഇൻസ്പെക്ടർ (പ്രിവെന്റീവ് ഓഫീസർ) ഇൻസ്പെക്ടർ (എക്സാമിനർ) അസി. എൻഫോഴ്സ്മെന്റ് ഓഫീസർ (ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂ) സബ് ഇൻസ്പെക്ടർ (സി.ബി.ഐ., എൻ.ഐ. എ.) ഇൻസ്പെക്ടർ ഓഫ് പോസ്റ്റ്സ് (പോസ്റ്റൽ വകുപ്പ്) ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്) അസിസ്റ്റന്റ് (മറ്റു മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ) ഡിവിഷണൽ അക്കൗണ്ടന്റ് (സി. ആൻഡ് എ.ജി.) സബ് ഇൻസ്പെക്ടർ/ജൂനി. ഇന്റലിജൻസ് ഓഫീസർ (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം).

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

ഗ്രൂപ്പ് സി

ഇൻസ്പെക്ടർ ഇൻകംടാക്സ് (സി.ബി.ഡി.ടി.) ഓഡിറ്റർ (സി. ആൻഡ് എ.ജി., സി.ജി.ഡി.എസ്. മറ്റ് മന്ത്രാലയങ്ങൾ) അക്കൗണ്ടന്റ് (സി. ആൻഡ്. എ.ജി.) അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ് (വിവിധ വകുപ്പുകൾ) പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് (പോസ്റ്റൽ വകുപ്പ്) സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/യു.ഡി. ക്ലാർക്ക് (കേന്ദ്രസർക്കാർ ഓഫീസുകൾ/സി.എസ്.സി.എസ്. ഒഴികെയുള്ള മന്ത്രാലയങ്ങൾ) സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എൻജിനിയറിങ് സർവീസസ്) ടാക്സ് അസിസ്റ്റന്റ് (സി.ബി.ഡി.ടി., സി.ബി.ഐ.സി.) സബ് ഇൻസ്പെക്ടർ (സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ്) യു.ഡി. ക്ലാർക്ക് (ബാർഡർ റോഡ് ഓർഗനൈസേഷൻ) എന്നിവ ഉൾപ്പെടുന്നു.

വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് അപേക്ഷാഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്. നിയമനത്തിനുള്ള ടയർ 1 പരീക്ഷ ഡിസംബറിൽ നടക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. www.ssc.nic.in വഴി ഒക്ടോബർ എട്ടിനകം അപേക്ഷിക്കണം.

തൊഴില്‍വാര്‍ത്ത വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: SSC CGL 2022 Notification 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented