പ്രതിവര്‍ഷ ശമ്പളം ഒരു കോടി; കാമ്പസ് സെലക്ഷനിലൂടെ ആമസോണില്‍ ജോലി നേടി വിദ്യാര്‍ഥി


കാമ്പസ് സെലക്ഷനിലൂടെ പ്രതിവര്‍ഷം ഒരു കോടി ശമ്പളത്തില്‍ ജോലി നേടി എസ്.ആര്‍.എം. വിദ്യാര്‍ഥി

Puranjay Mohan

എസ്.ആര്‍.എം. കല്പിത സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക്സ് ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥിക്ക് കാമ്പസ് അഭിമുഖത്തിലൂടെ ഒരു കോടി രൂപയുടെ വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചു. ഹിമാചല്‍പ്രദേശ് സ്വദേശിയായ പുരന്‍ജെയ്ക്ക് ജര്‍മനിയിലെ ആമസോണിലാണ് ജോലി ലഭിച്ചതെന്ന് സര്‍വകലാശാല ചാന്‍സലറും എം.പി.യുമായ പച്ചമുത്തു പറഞ്ഞു.

കോവിഡ് കാലത്ത് സര്‍വകലാശാലയിലെ കോഴ്‌സിനോടൊപ്പം സ്വയം ആര്‍ജിച്ച അറിവിലൂടെ ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വെബ്സൈറ്റ് ആരംഭിച്ചതും വീട്ടില്‍ത്തന്നെ ലാബ് ആരംഭിച്ചും സര്‍വകലാശാലയിലെ അധ്യാപകരുടെ സഹായത്തോടെ സിലബസിനോടൊപ്പം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചു പഠിക്കാനും പുരന്‍ജെയ്ക്ക് സാധിച്ചുവെന്ന് വൈസ് ചാന്‍സലര്‍ മുത്തതമിഴ്‌സെല്‍വന്‍ പറഞ്ഞു. കാമ്പസ് അഭിമുഖത്തില്‍ കോഴ്‌സിലെ അറിവിനോടൊപ്പം ആശയവിനിമയത്തിലെ മികവും ആമസോണ്‍ പ്രധാന ഘടകമായിയെടുത്തിരുന്നുവെന്ന് പുരന്‍ജെയ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാലുവര്‍ഷത്തെ കോഴ്‌സിനുള്ളില്‍ ഇലക്ട്രോണിക് മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ശ്രമിച്ചു -പുരന്‍ജെയ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം സര്‍വകലാശാലയില്‍ നടന്ന കാമ്പസ് അഭിമുഖത്തിലൂടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനത്തില്‍ ജോലി ലഭിച്ചിരുന്നു. 2021-2022 അധ്യയന വര്‍ഷത്തില്‍ 1050 കമ്പനികള്‍ വിദ്യാര്‍ഥികളെ അഭിമുഖം നടത്താന്‍ സര്‍വകലാശാലയില്‍ എത്തിയിരുന്നു. 10,000-ത്തില്‍ കൂടുതല്‍പേര്‍ക്കു ജോലി ലഭിച്ചിരുന്നു -പച്ചമുത്തു പറഞ്ഞു.

Content Highlights: SRMIST's student placed with rupees one crore from Amazon Germany

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented