80 മണിക്കൂര്‍ പറക്കാന്‍ 7ലക്ഷം ശമ്പളം; പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ച് സ്‌പൈസ്ജെറ്റ്


പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ്. ഇതനുസരിച്ച് ക്യാപ്റ്റന്‍മാര്‍ക്ക് 80 മണിക്കൂര്‍ പറക്കുന്നതിന് പ്രതിമാസം ഏഴ് ലക്ഷം രൂപയാണ് ലഭിക്കുക. പുതിയ ശമ്പളനിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ വന്‍വര്‍ധനവാണ് കുറഞ്ഞകാലത്തിനിടെ ഉണ്ടായത്. ഓഗസ്റ്റിനെ അപേക്ഷിച്ച്, സെപ്റ്റംബറിലെ ശമ്പളത്തില്‍ പരിശീലകര്‍ക്ക് 10% വരെയും ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും 8% വരെയും വര്‍ധിച്ചു. ഒക്ടോബര്‍ മുതല്‍ ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും ശമ്പളം 22 ശതമാനം വര്‍ധിപ്പിച്ചു. കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ എയര്‍ലൈന്‍ കമ്പനികള്‍ പൈലറ്റുമാരടക്കമുള്ള ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ശമ്പളമില്ലാതെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.



എ.എന്‍.ഐ ട്വീറ്റിന് താഴെയായി നിരവധി കമന്റുകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടത്. പൈലറ്റായാല്‍ മതിയായിരുന്നു എന്നു തുടങ്ങി സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എ.സി ആദ്യം നന്നാക്കൂ എന്നുവരെ കമന്റുകളുണ്ട്. എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍ക്ക് ഇപ്പോഴും ശമ്പളം കുറവാണെന്നും അതെന്താ ആരും കാണാത്തതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.

Content Highlights: SpiceJet hikes salary of its pilots, airline jobs, pilot jobs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented