പ്രതീകാത്മക ചിത്രം | Photo:gettyimages.in
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം. സ്‌കെയില്‍I, സ്‌കെയില്‍II തസ്തികകളിലായി 190 ഒഴിവുണ്ട്.
അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍
അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ?െഡയറി സയന്‍സ്/ഫിഷറി സയന്‍സ്/ പിസികള്‍ച്ചര്‍/അഗ്രി. മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍/ കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/ അഗ്രോ. ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കള്‍ച്ചറല്‍ ബയോ ടെക്‌നോളജി/ ഫുഡ് സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ ബിസിനസ് മാനേജ്‌മെന്റ്/ ഫുഡ് ടെക്‌നോളജി/?െഡയറി ടെക്‌നോളജി/അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ സെറികള്‍ച്ചറില്‍ നാലുവര്‍ഷത്തെ ഡിഗ്രി.
സെക്യൂരിറ്റി ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഇന്ത്യന്‍ ആര്‍മിയില്‍ സേനകളിലോ പോലീസിലോ ഓഫീസര്‍/തത്തുല്യ റാങ്കില്‍ അഞ്ചുവര്‍ഷത്തെ പരിചയം.
ലോ ഓഫീസര്‍
നിയമത്തില്‍ ബിരുദം. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കും മറ്റുള്ളവര്‍ക്ക് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍
ബിരുദം, രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പി.ജി./ പി.ജി.ഡിപ്ലോമ (പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./ എച്ച്.ആര്‍.ഡി./ സോഷ്യല്‍ വര്‍ക്ക്/ ലേബര്‍ ലോ). എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കും മറ്റുള്ളവര്‍ക്ക് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം.
ഐ.ടി. സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എല്‍./ഒറാക്കിള്‍), വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍, പ്രോഡക്ട് സപ്പോര്‍ട്ട് എന്‍ജിനിയര്‍, നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍, ഇമെയില്‍ അഡ്മിനിസ്‌ട്രേറ്റര്‍:
ബി.ടെക്./ ബി.ഇ. (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍)/ എം.സി.എ./ എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്). എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനവും മറ്റുള്ളവര്‍ക്ക് 55 ശതമാനവും മാര്‍ക്ക് വേണം. ഐ.ടി. സപ്പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരുവര്‍ഷത്തെയും മറ്റുവിഭാഗങ്ങളിലേക്ക് മൂന്നുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. അവസാനതീയതി: സെപ്റ്റംബര്‍ 19. വിവരങ്ങള്‍ക്ക്: www.bankofmaharasthra.in
Content Highlights: Specialist Officer Posts in Bank of Maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..