സിവില്‍ സര്‍വീസ് മോഹികള്‍ക്ക് സൗജന്യ IAS പരിശീലനവുമായി നടന്‍ സോനു സൂദ്


സോനു സൂദ് | ഫോട്ടോ : ANI

സിവില്‍സര്‍വീസ് സ്വപ്‌നം കാണുന്നവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരിശീലനമാരംഭിക്കാനൊരുങ്ങി ബോളിവുഡ് നടന്‍ സോനു സൂദ്. ഡിവൈന്‍ ഇന്ത്യ യൂത്ത് അസോസിയേഷനുമായി (DIYA) സഹകരിച്ചാണ് സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ 'സംഭവം-2022-23' എന്ന പേരില്‍ പരിശീലനമാരംഭിക്കുന്നത്.

പരിശീലനത്തിന് ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് സൂദ് ഫൗണ്ടേഷന്‍ വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 50 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈന്‍ ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പൂര്‍ണമായും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്ങാണ് സൂദ് ഫൗണ്ടേഷന്‍ നല്‍കുക. കോവിഡ് കാലത്ത് നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി ജനപ്രീതിയാര്‍ജിച്ചിരുന്ന സോനുസൂദിന്റെ പുതിയ പ്രവര്‍ത്തനത്തിനും നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.എ.എസ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിരുന്നു. നിരവധി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും സൂദ് ഫൗണ്ടേഷന്‍ നല്‍കിവരുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് www.soodcharityfoundation.org സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി സെപ്റ്റംബര്‍ 25

Content Highlights: Sonu Sood, free IAS coaching, Sambhav, civil service aspirants, IAS coaching centre


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented