സൃഷ്ടി ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്: വീക്ഷാ കോസ്റ്റൽ റെസ്ക്യൂ ബോട്ടിന്


3 min read
Read later
Print
Share

സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച \"സൃഷ്ടി 2023\" - ഒമ്പതാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ   \"ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്\"  ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിലെ അൻഫീൽ ഷാജോ വിശിഷ്ടാതിഥികളിൽ നിന്നും ഏറ്റുവാങ്ങുന്നു

കോട്ടയം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് "സൃഷ്ടി" സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി 2023 "- ഒമ്പതാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി.

"സൃഷ്ടി 2023" - ഒമ്പതാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിലെ അൻഫീൽ ഷാജോ രൂപകൽപനചെയ്ത 'വീക്ഷാ" കോസ്റ്റൽ റെസ്ക്യൂ ബോട്ടിന് ലഭിച്ചു. പ്രളയസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കു സമർത്ഥമായി ഇടപെടാൻ കഴിയുന്ന റോബോട്ടിക് നിയന്ത്രിത രക്ഷാബോട്ടിനാണ് സമ്മാനം. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രോജക്ടിന്റെ മെൻറ്റർ ആയ ഡോ. ദീപാ എലിസബത്ത് ജോർജ് നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി തന്നെയാണ്.

കെമിക്കൽ വിഭാഗത്തിൽ ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വിഭാഗത്തിൽ ഫ്രാൻസിസ് സേവ്യർ എൻജിനീയറിംഗ് കോളേജ് തിരുനെൽവേലി, സിവിൽ വിഭാഗത്തിൽ മുത്തൂറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വരിക്കോലി, കംപ്യുട്ടർ സയൻസ്, ഹ്യൂമൻ സെൻട്രിക് ഡിസൈൻ വിഭാഗങ്ങളിൽ എസ്.ആർ.എം ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ചെന്നൈ തമിഴ്‌നാട്, ഇലക്ട്രോണിക്സ്, മാറ്റ്ലാബ് വിഭാഗങ്ങളിൽ കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഇലക്ട്രിക്കൽ വിഭാഗത്തിൽ റേവ യൂണിവേഴ്‌സിറ്റി ബാംഗ്ലൂർ, ഫുഡ് ടെക്നോളജി വിഭാഗത്തിൽ അമൃത വിശ്വവിദ്യാപീഠം കൊല്ലം, ഹെൽത്ത് കെയർ വിഭാഗത്തിൽ കെ.സി.ജി കോളേജ് ഓഫ് ടെക്നോളജി ചെന്നൈ തമിഴ്‌നാട്, മെക്കാനിക്കൽ വിഭാഗത്തിൽ അടൂർ ശ്രീനാരായണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, റോബോട്ടിക്‌സ് വിഭാഗത്തിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ തൃശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, അനലറ്റിക്കൽ, കേഡൻസ് വിഭാഗങ്ങളിൽ ദയാനന്ദ സാഗർ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കർണാടക, ആൻസിസ്‌ വിഭാഗത്തിൽ കുമാരസ്വാമി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് കരൂർ തമിഴ്‌നാട്, തീം പ്രൊജക്ടിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൻ ഹിൽ തിരുവനന്തപുരം തുടങ്ങിയവർ ജേതാക്കളായി.

മികച്ച ബിസിനസ് പ്ലാൻ പുരസ്‌കാരം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിനാണ്. കോയമ്പത്തൂർ മെപ്കോ ഷിലിംക് എഞ്ചിനീയറിംഗ് കോളേജ് മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം നേടി.

സൃഷ്ടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സമീക്ഷ' പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരത്തിൽ സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ കോട്ടയം ഒന്നാം സ്ഥാനവും സെൻറ് ആൻറണീസ് പബ്ലിക് സ്‌കൂൾ ആനക്കൽ രണ്ടാം സ്ഥാനവും കോട്ടയം മരിയൻ സീനിയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിദ്യാർത്ഥികളുടെ പ്രോജക്ട് മത്സരത്തിൽ ക്രിസ്തുജ്യോതി വിദ്യാനികേതൻ ചെത്തിപ്പുഴ ഒന്നാം സ്ഥാനവും സെൻറ് ആൻറണീസ് പബ്ലിക് സ്‌കൂൾ ആനക്കൽ രണ്ടാം സ്ഥാനവും കോഴഞ്ചേരി മാർത്തോമാ സീനിയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. കാഞ്ഞിരപ്പള്ളി സെൻറ്. ജോസഫ്‌സ് പബ്ലിക് സ്‌കൂൾ പ്രത്യേക പുരസ്‌കാരം നേടി.

സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് കുഞ്ഞുപോൾ,എക്സിക്യുട്ടിവ് ചെയർമാൻ പുന്നൂസ് ജോർജ്, കേളചന്ദ്ര പ്രിസിഷൻ എഞ്ചിനിയേഴ്‌സ് മാനേജിങ് പാർട്നെർ റോണി തോമസ്, പോലീസ് സൂപ്രണ്ട് ബിജുമോൻ ഇ.എസ്, കേരള സ്റ്റാർട്ടപ് മിഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ രാഹുൽ ഷാ, കാനറാ പേപ്പർ മിൽസ് ഡയറക്ടർ ജെയ്‌സൺ ജോർജ്, എ.ആർ.കെ ഇൻഫോ സൊല്യൂഷൻസ് കൺട്രി മാനേജർ ജെ. വിശ്വേശ്വരൻ, സൃഷ്ടി ചീഫ് കോർഡിനേറ്റർ ഡോ. അരുൺ മധു, സ്റ്റുഡന്റ് കോർഡിനേറ്റർ റിയാ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആധുനിക സാങ്കേതിക ആവിഷ്കാരങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യവസായികൾ,അധ്യാപകർ,സംരംഭകർ,പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ സൃഷ്ടി പ്രദർശനം ആസ്വദിച്ചു . കേരളാ സ്റ്റാർട്ട്‌-അപ് മിഷൻ (Kerala Startup Mission), സെന്റ്ഗിറ്റ്സ് സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ്, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ് "സൃഷ്ടി" സംഘടിപ്പിച്ചത്.

Content Highlights: Shristi best innovation award

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Agniveer

2 min

നാവികസേനയില്‍ അഗ്‌നിവീര്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15 | Indian Navy

May 31, 2023


jobs

2 min

റിസർവ് ബാങ്കിൽ 291 ഓഫീസർ : അടിസ്ഥാനശമ്പളം: 55,200 രൂപ.  

May 30, 2023


indian army

1 min

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എന്‍.ഡി.എ.& നേവല്‍ അക്കാദമി പ്രവേശനം: വനിതകള്‍ക്കും അവസരം 

May 27, 2023

Most Commented