അധ്യാപകര്‍ പോകാന്‍ മടിക്കുന്ന ഇടമലക്കുടിയിലേക്ക് ചോദിച്ചുവാങ്ങിയ നിയമന ഉത്തരവുമായി ഷെമീർ


പരിമിതികളുള്ള സ്കൂളിൽ ഷെമീർ വിദ്യയുടെ വെളിച്ചം പകരും

സി.എ.ഷെമീർ ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി.സ്കൂളിൽ

തൊടുപുഴ: ഇടമലക്കുടിയുടെ ഹൃദയമാണ് സൊസൈറ്റിക്കുടിയിലെ ഗവ.ട്രൈബൽ എൽ.പി.സ്കൂൾ. എന്നാൽ, സർവീസിലുള്ള അധ്യാപകരിൽ ഭൂരിഭാഗത്തിന്റെയും പേടിസ്വപ്‌നമാണ് ഈ വിദ്യാലയം.

പരിമിതമായ സൗകര്യങ്ങളും ഇവിടേക്കുള്ള ദുരിതയാത്രയും ജോലിയിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് പ്രശ്നം. ആദ്യനിയമനം കിട്ടുന്നവരും കുടിക്കാരായ അധ്യാപകരും മാത്രമേ ഇവിടേക്ക്‌ വരാറുള്ളൂ. എന്നാൽ, ഇടമലക്കുടി സ്കൂളിലെ അധ്യാപകന്റെ തസ്തിക ചോദിച്ചുവാങ്ങി വെള്ളത്തൂവൽ ശല്യാംപാറ സ്വദേശി സി.എ.ഷെമീർ വേറിട്ട മാതൃകയായി. കേരളപ്പിറവിദിനത്തിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.തൊട്ടടുത്ത പട്ടണമായ മൂന്നാറിൽനിന്നും കുടിയിലെത്താൻ കാട്ടുപാതയിലൂടെ അഞ്ചുമണിക്കൂർ ജീപ്പിൽ സഞ്ചരിക്കണം. മഴ പെയ്താൽ കാൽനടയായേ കുടിയിലെത്താനാകൂ. പുറത്തുനിന്നെത്തുന്ന അധ്യാപകർ താമസിക്കുന്നതും സ്കൂളിൽത്തന്നെ. കുടിയിലെത്തിയാൽ പുറംലോകവുമായി ബന്ധപ്പെടാനും പ്രതിസന്ധികളേറെ.

122 കുട്ടികൾ ഇവിടെയുണ്ട്. ലിപിയില്ലാത്ത മുതുവാൻ ഭാഷ മാത്രമേ അവർക്ക് അറിയൂ. കുട്ടികളെ മലയാളം ലിപി പഠിപ്പിക്കാൻ ‘പഠിപ്പുറസി’ എന്നൊരു പദ്ധതി ഒക്ടോബറിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അടിമാലി ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ പരീശീലകനായിരുന്ന ഷെമീർ കുടിയിലെത്തുന്നത്. പഠിപ്പുറസി വിജയമായി. ഇതോടെയാണ് ഇടമലക്കുടിയിലെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കാൻ അവിടെ തുടരണമെന്ന് ആഗ്രഹം തോന്നിയതെന്ന് ഒന്നരപ്പതിറ്റാണ്ടോളം അധ്യാപന പരിചയമുള്ള ഷെമീർ പറയുന്നു. ബി.ആർ.സി.യിലെ ഡെപ്യൂട്ടേഷൻ തീർന്നതോടെ ഇടമലക്കുടി സ്കൂളിൽ നിയമനം നൽകണമെന്ന് വിദ്യാഭ്യാസവകുപ്പിന് അപേക്ഷ നൽകി. വേഗത്തിൽ നിയമന ഉത്തരവും കിട്ടി.

‘എല്ലാ സൗകര്യങ്ങളുമുള്ള ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിലും സംതൃപ്തി നൽകുന്നതാണ് ഇടമലക്കുടിയിലെ വെല്ലുവിളി നിറഞ്ഞ ജോലി. ഈ മിടുക്കരായ കുട്ടികളെ പൊതുസമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. അതിന് പഠനനിലവാരം മെച്ചപ്പെടുത്തണം,’-ഷെമീർ പറഞ്ഞു. നിലവിൽ ഒരു പ്രഥമാധ്യാപകനടക്കം ഏഴ് അധ്യാപകരാണ് സ്കൂളിലുള്ളത്. ഇതിൽ മൂന്നുപേർ കുടിക്കാർ തന്നെയാണ്. മാസത്തിൽ ഒരുതവണ വീട്ടിൽ പോകാനാണ് ഷെമീറിന്റെ തീരുമാനം. തോക്കുപാറ സ്കൂളിലെ അധ്യാപികയായ ഭാര്യ നസിയ ജാസ്മിനും ഷെമീറിന് ആഗ്രഹങ്ങൾക്ക് കരുത്തായി ഒപ്പമുണ്ട്.

Content Highlights: idukki, education news, latest news malayalam, Idamalakudi, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented