Image: Mathrubhumi Archives
കൊച്ചി: കോവിഡില്‍ ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരമൊരുക്കുന്ന പോര്‍ട്ടലുമായി സ്കൗട്ട് എന്ന സ്റ്റാര്‍ട്ടപ്പ്. പുതിയ തൊഴില്‍ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്കൗട്ട് പോര്‍ട്ടലിന്റെ സഹായം തേടാം. കമ്പനികള്‍ക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചതെന്ന് സ്കൗട്ട് ചെയര്മാന് ഡോ. എം. അയ്യപ്പന് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് മുന്‍ ചെയര്‍മാനാണ് അദ്ദേഹം. യോഗ്യത ഉണ്ടെങ്കിലും തൊഴില്‍ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളിലൂടെ മാത്രമേ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടര്‍ ഡോ. കുെഞ്ചറിയ പി. ഐസക് (കെ.ടി.യു. മുന്‍ വൈസ് ചാന്‍സലര്‍) ചൂണ്ടിക്കാട്ടി. യുവ എന്‍ജിനീയര്‍മാരായ മാത്യു പി. കുരുവിള, മാത്യു ജോര്‍ജ്, രാഹുല്‍ ചെറിയാന് എന്നിവരാണ് സ്കൗട്ട് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകര്‍ക്കായി സ്കൗട്ട് നിലവില്‍ രജിസ്ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സി.ഇ.ഒ. മാത്യു കുരുവിള പറഞ്ഞു.
Content Highlights: Scout portal for those who lost their jobs in Kovid
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..