അധ്യാപക നിയമനം കാര്യക്ഷമമല്ല, വേണം പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് : ഖാദർ കമ്മിറ്റി ശുപാർശ


സ്വന്തം ലേഖകൻ

പ്രതീകാത്മക ചിത്രം | Mathrubhumi Archives

തിരുവനന്തപുരം: സ്കൂളധ്യാപകരുടെ നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ. അധ്യാപകനിയമനത്തിന്‌ പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ.

സർക്കാർ സ്കൂളുകളിൽ നിയമനത്തിനായി ഇങ്ങനെയൊരു ബോർഡ് രൂപവത്കരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലെ നിയമനത്തിന് ഈ രീതി പിന്തുടരണമെന്ന് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ല. അഭിരുചിയടിസ്ഥാനമാക്കി അധ്യാപനജോലി തിരഞ്ഞെടുക്കാവുന്ന തരത്തിൽ അധ്യാപക കോഴ്‌സുകൾ ഉടച്ചുവാർക്കണമെന്നു ശുപാർശയുണ്ട്. ഇതു യാഥാർഥ്യമായാൽ എയ്ഡഡ്, മാനേജ്‌മെന്റ് സ്കൂളുകളിലും യോഗ്യരായ അധ്യാപകരെ ഉറപ്പാക്കാൻ കഴിയുമെന്നാണ് ഖാദർ കമ്മിറ്റിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

മികവുള്ള അധ്യാപകരെ നിയമിക്കാനും സമയാസമയങ്ങളിൽ അതു നടപ്പാക്കാനുമൊക്കെയായി ഇപ്പോഴത്തെ രീതി അടിമുടി മാറ്റണമെന്ന് സമിതി അടിവരയിട്ടു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളിൽ അധ്യാപക റിക്രൂട്ട്‌മെന്റ് ബോർഡുണ്ടെന്ന് സ്കൂൾവിദ്യാഭ്യാസ പരിഷ്കാരത്തിനായി റിപ്പോർട്ടു സമർപ്പിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. എം.എ. ഖാദർ ‘മാതൃഭൂമി’യോടു പറഞ്ഞു. ഈ മാതൃക കേരളത്തിലും നടപ്പാക്കാം. ശുപാർശ ഏതുതരത്തിൽ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകരുടെ സ്ഥാനക്കയറ്റം നിർണയിക്കുന്നതടക്കമുള്ള ചുമതലകൾ റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നതാണ് ഖാദർ കമ്മിറ്റിയുടെ നിർദേശം. എയ്ഡഡ് സ്കൂളിലുൾപ്പെടെ പ്രധാനാധ്യാപകരെ നിയമിക്കുമ്പോൾ സീനിയോറിറ്റി മാത്രമല്ല, ഭരണപാടവവും വിലയിരുത്തണം. ഇതും റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കാമെന്നാണ് ശുപാർശ. ഇങ്ങനെ, അധ്യാപകരുടെ നിയമനവും സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള മേൽനോട്ടസമിതിയായി റിക്രൂട്ട്‌മെന്റ് ബോർഡ് മാറും.

Content Highlights: school teachers recruitment board, khader committee report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented