
Representative Image| Mathrubhumi.com
പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം. 1182 ഒഴിവുണ്ട്. പ്രതിമാസം ടി.എ. ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും. സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് യോഗ്യതയുള്ളവരുമായ പട്ടികവര്‍ഗക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി./അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാംക്ലാസ് യോഗ്യത മതിയാവും. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
പ്രായപരിധി: 20-നും 35-നും ഇടയില്‍
www.cmdkerala.net, stdd.kerala.gov.in അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രോജക്ട് ഓഫീസിലോ/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ/ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടാം. അവസാന തീയതി ഫെബ്രുവരി 28-ന് വൈകീട്ട് അഞ്ച്. വിവരങ്ങള്‍ക്ക്: 0471-2304594.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..