ബിരുദക്കാര്‍ക്ക് എസ്.ബി.ഐ-യില്‍ പ്രൊബേഷണറി ഓഫീസറാകാം | ശമ്പളം 36,000-63,840


ഫോട്ടോ: എൻ.എം പ്രദീപ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ (പി.ഒ.) തസ്തികയിലേക്ക് അപേക്ഷിക്കാം. 1673 ഒഴിവുകളുണ്ട്. ജനറൽ-648, എസ്.സി.-270, എസ്.ടി.-131, ഒ.ബി.സി.-464, ഇ.ഡബ്ല്യു.എസ്.-160 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും നീക്കിവെച്ചിരിക്കുന്നത്. 73 എണ്ണം ബാക്ക്‌ലോഗാണ്. ഭിന്നശേഷിക്കാർക്കും അവസരമുണ്ട്.

യോഗ്യതഅംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം. അവസാനവർഷം/സെമസ്റ്ററിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും 2022 ഡിസംബർ 31-നകം പാസായതായുള്ള രേഖ അഭിമുഖത്തിന് ഹാജരാക്കേണ്ടിവരും. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രിക്കാർക്കും മെഡിക്കൽ, എൻജിനിയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. ശമ്പളം: 36,000-63,840 രൂപ (പുറമേ മറ്റ് ആനുകൂല്യങ്ങളും).

കരിയര്‍ സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ join whatsapp group

പ്രായം: 21-30 വയസ്സ്. അപേക്ഷകർ 02.04.1992-നുശേഷവും 01.04.2001-നുമുമ്പും (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി,. എസ്.ടി.ക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി.ക്കാർക്ക് 13 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരീക്ഷ

ഡിസംബർ 17 മുതൽ 20 വരെയുള്ള തീയതികളിലായിരിക്കും പൊതുപരീക്ഷ. കേരളത്തിൽ 10 കേന്ദ്രങ്ങളിൽ പരീക്ഷയുണ്ടാകാം. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മെയിൻ പരീക്ഷയും തുടർന്ന് സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവയും നടത്തി മാർച്ചോടെ അന്തിമഫലം പ്രഖ്യാപിക്കും.

പ്രാഥമികപരീക്ഷ ഓൺലൈനായി ഒബ്ജക്റ്റീവ് മാതൃകയിലാണ് നടത്തുക. പരീക്ഷ 100 മാർക്കിനായിരിക്കും. ഒരുമണിക്കൂറായിരിക്കും സമയം. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ.

പ്രാഥമികപരീക്ഷയിൽനിന്ന് ഒഴിവുകളുടെ പത്തിരട്ടിപ്പേരെ മെറിറ്റ് അടിസ്ഥാനത്തിൽ മെയിൻ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കും. മെയിൻ പരീക്ഷയും ഓൺലൈനായിട്ടായിരിക്കും. 200 മാർക്കിന് ഒബ്ജക്റ്റീവ് മാതൃകയിലും 50 മാർക്കിന് ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുമായിരിക്കും മെയിൻ പരീക്ഷ നടത്തുക. മൂന്നരമണിക്കൂറായിരിക്കും സമയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: bank.sbi/careers | www.sbi.co.in/careers

അവസാന തീയതി: ഒക്ടോബർ 12.

Content Highlights: SBI probationary officer recruitment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented