ഡിഗ്രിക്കാർക്ക് SBI-യിൽ ജൂനിയര്‍ അസോസിയേറ്റ്സ് ആകാം; 5486 ഒഴിവുകൾ, ശമ്പളം 17,900-47,920


പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ക്ലോഗ് ഒഴിവുകള്‍ ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 279 ഒഴിവും ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുമുണ്ട്.

പ്രായം: 20-28 വയസ്സ്. 02.08.1994-നും 01.08.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (ഇരുതീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: ബിരുദം. (അവസാന സെമസ്റ്റര്‍/വര്‍ഷക്കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി അപേക്ഷിക്കാം.)
ശമ്പളം: 17,900-47,920 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും പ്രാദേശികഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.പ്രാഥമികപരീക്ഷ 2022 നവംബറിലും മെയിന്‍ പരീക്ഷ 2022 ഡിസംബര്‍/ 2023 ജനുവരിയിലും നടക്കും. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗര്‍/ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാര്‍ക്ക് ഫീസില്ല.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

ഏതെങ്കിലുമൊരു സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഇന്റര്‍ സര്‍ക്കിള്‍/ ഇന്റര്‍ സ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. ആറുമാസമാണ് പ്രൊബേഷന്‍ കാലാവധി.

അപേക്ഷ: https://bank.sbi/careers അല്ലെങ്കില്‍ https://www.sbi.co.in/careers എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷന്‍ എന്നിവ സ്‌കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.അവസാനതീയതി: സെപ്റ്റംബര്‍ 27.

Content Highlights: SBI junior associates recruitment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented