Representational image
തിരുവനന്തപുരം: വിദ്യാർഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ . പദ്ധതി ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
റോബോട്ടിക്സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗികപരിശീലനം നൽകും. 4,000 കൈറ്റ് മാസ്റ്റർമാർക്ക് പരിശീലനവും നൽകും. ശാസ്ത്ര-സാങ്കേതിക മേഖലയിൽ കുട്ടികളുടെ അഭിരുചി വളർത്താൻ പദ്ധതി സഹായിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
മുഴുവൻ വിദ്യാർഥികൾക്കും പുതുതലമുറ സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് അറിയിച്ചു.
കൈറ്റ് വിക്ടേഴ്സിന്റെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ മൂന്നാം സീസൺ മുദ്രാഗാനം വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തിൽ പ്രകാശനംചെയ്തു. ഒന്നാംസമ്മാനം-20 ലക്ഷം രൂപ, രണ്ടാംസമ്മാനം -15 ലക്ഷം, മൂന്നാംസമ്മാനം പത്തു ലക്ഷം എന്നിങ്ങനെയും പ്രഖ്യാപിച്ചു. ഡിസംബർ 16-നു കൈറ്റ് വിക്ടേഴ്സ് ചാനലിലാണ് സംപ്രേഷണം.
Content Highlights: Robotic labs in schools
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..