ഭിന്നശേഷിക്കാര്‍ക്ക് ജോലി സംവരണം ഉറപ്പാക്കാന്‍ സാമൂഹ്യ നീതി വകുപ്പ്‌


1 min read
Read later
Print
Share

Representative image

തിരുവനന്തപുരം: 2016 ലെ ഭിന്നശേഷി അവകാശ നിയമം (Rights of Persons With Disabilities Act 2016) പ്രകാരമുള്ള ജോലി സംവരണം ഉറപ്പാക്കാന്‍ സാമൂഹ്യനീതിവകുപ്പ്. ഇതിനായി സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH) സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് പൂര്‍ത്തിയാക്കി.

തസ്തികകളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ (Physical And Functional Assessment) പരിശോധിച്ച് തയ്യറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in , https://www.nish.ac.in/ എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള ഏതഭിപ്രായവും rpnish@nish.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയിലായോ, RPWD Project , National Institute of Speech and Hearing (NISH), Sreekaryam P.O. , Trivandrum - 695017 എന്ന വിലാസത്തില്‍ തപാലായോ ജൂലൈ 24 വൈകുന്നേരം 5 മണി വരെ അറിയിക്കാം.

Content Highlights: reservation to be made in jobs for differently abled

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
teacher

1 min

ബിഹാറില്‍ 69000ത്തിലധികം അധ്യാപക നിയമനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

Sep 30, 2023


sima

1 min

1600 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ഗ്രാമച്ചന്ത,കലോത്സവം,ഫിലിം സൊസൈറ്റി..; മാതൃകയായി സൈമ ലൈബ്രറി

Sep 24, 2023


apply now

1 min

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ; കരാര്‍ നിയമനം

Sep 16, 2023

Most Commented