Representational Image | Photo: freepik.com
മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ (ഗ്രേഡ് ബി) തസ്തികകളിലേക്കുള്ള അപേക്ഷാസമർപ്പണം തുടങ്ങി. 291 ഒഴിവാണുള്ളത്. ജനറൽ-222, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച് (ഡി.ഇ.പി.ആർ.)-38, ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് (ഡി.എസ്.ഐ.എം.)-31 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും,
യോഗ്യത
- ജനറൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ബിരുദാനന്തര ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം.
- ഡി.ഇ.പി.ആർ. വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഇക്കണോമിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസിലോ അനുബന്ധവിഷയത്തിലോ മാസ്റ്റർ ബിരുദമാണ് യോഗ്യത.
- ഡി.എസ്.ഐ.എമ്മിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇവയുടെ അനുബന്ധവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ബിഗ് ഡേറ്റാ അനാലിസിസ് എന്നിവയിലൊന്നിൽ നേടിയ ബിരുദാനന്തര ബിരുദം/ നാലുവർഷത്തെ ബിരുദം/ ദ്വിവത്സര പി.ജി.ഡി.ബി.എ. നേടിയിരിക്കണം.
- എല്ലാ തസ്തികകളിലെയും അപേക്ഷകരുടെ ബിരുദം 60 ശതമാനം മാർക്കോടെയും ബിരുദാനന്തര ബിരുദം, പി.ജി.ഡിപ്ലോമ എന്നിവ 55 ശതമാനം മാർക്കോടെയുമായിരിക്കണം. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും.
- പ്രായം: 2023 മേയ് ഒന്നിന് 21-29 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
- അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 850 രൂപയും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയുമാണ് ഫീസ്. കൂടാതെ 18 ശതമാനം ജി.എസ്.ടി.യും നൽകണം.
വിശദവിവരങ്ങൾ www.rbi.org.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 9.
Content Highlights: RBI Grade B recruitment 2023:
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..