ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകുന്നവര്‍ക്ക് യാത്രാച്ചെലവില്‍ റയില്‍വേ ഇളവുനല്‍കും. 35 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസുകളില്‍ അടിസ്ഥാന ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായും സ്ലീപ്പര്‍ ക്ലാസുകളില്‍ 50 ശതമാനവും ഇളവുനല്കുമെന്ന് റയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഭരണഘടനാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്പ്പറേഷന്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ അഭിമുഖത്തിനു പോകുന്നവര്‍ക്കാകും ഇളവ് നല്‍കുക.
റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ഫാസ്റ്റ് സര്‍ച്ചാര്‍ജ് എന്നിവയില്‍ ഇളവുണ്ടാകില്ല. എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ സൗജന്യമായി യാത്രചെയ്യാം.
Content Highlights: Railways to Grant Concessions for Government Jobs Aspirants
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..