പ്രതീകാത്മക ചിത്രം
ചോദ്യം: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടി സ്വീകരിച്ച ഉദ്യോഗാര്‍ഥികളാണ്. ഞങ്ങളുടെ ജില്ലയില്‍ ഈ തസ്തികയില്‍ നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകള്‍ എത്രയെന്ന് കൃത്യമായി കാണിക്കുന്ന രേഖകള്‍ ഞങ്ങള്‍ ട്രിബ്യൂണലില്‍ സമര്‍പ്പിച്ചുവെങ്കിലും സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഴിവുകളൊന്നും റിപ്പോര്‍ട്ടുചെയ്യാനില്ല എന്ന നിലപാടാണ് ട്രിബ്യൂണല്‍ സ്വീകരിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവനുസരിച്ച് മുപ്പതോളം ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒഴിവുകള്‍ ഇല്ലെന്ന അന്തിമവിധി കാരണം ഞങ്ങള്‍ക്ക് നിയമനാവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയും?
ഉത്തരം: ഒഴിവുകള്‍ എത്രയാണ് നിലവിലുണ്ടായിരുന്നതെന്നും അതില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവകാശപ്പെട്ട ഒഴിവുകള്‍ എത്രയാണെന്നും കാണിക്കാനുള്ള ബാധ്യത ഹര്‍ജിക്കാര്‍ക്കാണ്. അങ്ങനെ കാണിച്ചിട്ടും ട്രിബ്യൂണല്‍ അക്കാര്യം പരിഗണിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ട്രിബ്യൂണല്‍ ഉത്തരവിനെതിരേ ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് മുന്‍പാകെ ഹര്‍ജി നല്‍കാവുന്നതാണ്. ട്രിബ്യൂണലിന്റെ ഉത്തരവ് തെറ്റാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ അതില്‍ ഇടപെടാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഹൈക്കോടതിക്ക് കഴിയും
(തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: PSC Vacancy Reporting: applicants can approach the High Court
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..