പുതിയ തസ്തിക കണ്ടെത്താനായില്ല; കെ.എ.എസ്. വിജ്ഞാപനം ഇക്കൊല്ലവുമില്ല


ആർ. ജയപ്രസാദ്

Mathrubhumi Archives

തിരുവനന്തപുരം: ആദ്യവിജ്ഞാപനംവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും കേരള ഭരണ സർവീസി (കെ.എ.എസ്.) ന്റെ അടുത്ത വിജ്ഞാപനം തയ്യാറായില്ല. ഈ വർഷവും പ്രസിദ്ധീകരിക്കാനിടയില്ല. പുതുതായി തസ്തികകണ്ടെത്തി പി.എസ്.സി.ക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.

ഡിസംബർ 31-നകം വിജ്ഞാപനമിറക്കിയില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്ടപ്പെടും. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനമിറക്കി നിയമനംനടത്തുമെന്ന വ്യവസ്ഥ തുടക്കത്തിലേ പാലിക്കാനാകുന്നില്ല. ആദ്യബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണ് കെ.എ.എസിൽ നിലവിലുള്ളത്. കൂടുതൽ തസ്തികകൾ കണ്ടെത്താൻ നിർദേശമുണ്ടായെങ്കിലും നടപടിയുണ്ടായില്ല.നിലവിലുള്ള തസ്തികകളെക്കുറിച്ച് വിവിധവകുപ്പുകളിൽനിന്ന് പരാതിയുണ്ടായി. തൊഴിൽവകുപ്പിലെയും ട്രഷറി വകുപ്പിലെയും ചില മൂന്നാംഗസറ്റഡ് തസ്തികകൾ കെ.എ.എസിൽ ഉൾപ്പെട്ടതാണ് കാരണം. അതു പരിശോധിക്കാനും പിശകുപരിഹരിച്ച് ചട്ടം ഭേദഗതിചെയ്യാനും ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപവത്കരിച്ചിരുന്നു. യോഗംചേർന്ന് സമിതി നിർദേശങ്ങൾ ചർച്ചചെയ്തെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല.

സ്ഥാനക്കയറ്റത്തിനുള്ളത് മാറ്റിവെച്ചശേഷമാണ് കെ.എ.എസിനായി പുതിയ തസ്തിക കണ്ടെത്തേണ്ടത്. ആദ്യബാച്ചിൽ തിരഞ്ഞെടുത്തവർക്ക് മുഴുവൻ നിയമനംനൽകാനാകാത്ത സ്ഥിതിയാണ്. ഇവരുടെ പരിശീലനം അന്തിമഘട്ടത്തിലാണ്. സാമ്പത്തികപ്രതിസന്ധികാരണം പുതുതായി തസ്തിക സൃഷ്ടിക്കാനുമാകുന്നില്ല. സർവീസ് സംഘടനകളുടെ കടുത്ത എതിർപ്പുള്ളതിനാൽ നിലവിലെ തസ്തികകൾ കെ.എ.എസിലേക്ക് മാറ്റുന്നതും പ്രയാസമാണ്.

Content Highlights: PSC struggles to find vacancies for KAS


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented